വെറും മുപ്പത് സെക്കൻഡ് ദൈർഖ്യമുള്ള ഡാൻസ് വീഡിയോയുമായി സോഷ്യൽ മീഡിയ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനുമാണ് ഇപ്പോഴത്തെ വൈറൽ താരങ്ങൾ. ഫുൾ എനർജിയിൽ ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വളരെ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ നിറയുകയായിരുന്നു. നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്. എന്നാൽ ലവ് ജിഹാദ് എന്ന് പറഞ്ഞു ഇവരെ വിമർശിച്ച് കൊണ്ടും കുറച്ച് പേര് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ നിരവധി പേരാണ് അത്തരക്കാരോട് പ്രതികരിച്ച് കൊണ്ട് കടുത്ത ഭാഷയിൽ മറുപടിയുമായി എത്തിയത്. ഒപ്പം നവീനും ജാനകിയും തങ്ങളുടെ നിലപ്പാടുകൾ വ്യക്തമാക്കുകയും ചെയ്തു.
“ജാനകിയും നവീനും. തൃശ്ശൂർ മെഡിക്കൽ കോളേജിലെ രണ്ടു വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്നല്ലേ നിമിഷയുടെ ‘അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യയ്ക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” യെന്നായിരുന്നു ഇവരുടെ വീഡിയോ കണ്ടു വന്ന ഒരു കമെന്റ്. നിരവതി പേരാണ് ഈ കമെന്റിനു ചുട്ട മറുപടിയുമായി എത്തിയത്. ഒന്നിച്ചു നൃത്തം ചെയ്യുന്നവർ എല്ലാം തമ്മിൽ പ്രണയത്തിൽ ആണോ എന്നും ഇനി അഥവാ അവർ പ്രണയത്തിൽ ആണെങ്കിൽ തനിക്ക് എന്താണെന്നും ഇത് പോലെയുള്ള മക്കളെയല്ല ഇത് പോലെയുള്ള വിഷകമെന്റുകൾ പറയുന്നവരെയാണ് മാതാപിതാക്കൾ പേടിക്കേണ്ടത് എന്ന് തുടങ്ങി നിരവതി കമെന്റുകൾ ആണ് വരുന്നത്.
ഇപ്പോഴിതാ ഇതിനു നവീനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ആദ്യം വന്ന വിവാദം ആശുപത്രിയിൽ മറ്റ് രോഗികളും ഡോക്ടർമാരും ഉള്ളപ്പോൾ ആണോ ഇത്തരം നൃത്തം ചെയ്യുന്നത് എന്നാണ്. എന്നാൽ ആരും വരാത്ത ആശുപത്രിയുടെ മുകൾ നിലയിൽ നിന്നാണ് ഞങ്ങൾ നൃത്തം ചെയ്തത്. ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഇടം. പിന്നെ ഞങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പടെ ഉള്ളവർ എത്തിയിരുന്നു. ഇനിയും ഇത് പോലെ നൃത്തം ചെയ്യണം എന്നാണ് അവർ പറഞ്ഞത്. രണ്ടാമത് ഞങ്ങളുടെ ജാതി പറഞ്ഞാണ് വിവാദം ഉണ്ടാക്കിയത്. അതിനു മറുപടി പോലും പറയാൻ മനസ്സില്ല. കാരണം ഇത്തരക്കാർ അതിനുള്ള മറുപടി അർഹിക്കുന്നില്ല. ഞാനും ജാനകിയും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. അതിനപ്പുറത്തേക്ക് അതിനെ വളച്ചൊടിക്കാൻ ആരും നോക്കണ്ട എന്നുമാണ് നവീൻ പ്രതികരിച്ചത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…