ബിഗ് ബോസ് മലയാളം ഷോയിലൂടെ പരിചയപ്പെട്ട പ്രണയിച്ച് ഒന്നായവരാണ്
പേളി മാണിയും ശ്രീനിഷും. ഷോയില്‍ വെച്ച് പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അത് ഫേക്ക് പ്രണയമാണെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് പുറത്തെത്തി വൈകാതെ വിവാഹ നിശ്ചയവും വിവാഹവും കഴിഞ്ഞു. ഇപ്പോള്‍ മകള്‍ നില കൂടി എത്തിയിട്ടുണ്ട് താരങ്ങളുടെ ജീവിതത്തിലേക്ക്.
ബിഗ് ബോസ് മലയാളം സീസണ് 4 ലെ മത്സരാര്‍ഥിയായിരുന്നു നടന് നവീന്‍ അറക്കല്‍. നവീനിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ശ്രീനിയും പേളിയും.
താന്‍ ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പ് ശ്രീനിയും പേളിയും
തനിക്ക് നല്കിയ ഉപദേശത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നവീന്‍.
അവിടെ പോയി തനി സ്വഭാവം ഇറക്കി അവിടെയെല്ലാം ഇടിച്ച് പൊളിച്ച് തിരിച്ച് വരല്ലേയെന്നാണ് ശ്രീനിയും പേളിയും പറഞ്ഞതെന്ന് നവീന്‍ പറയുന്നു.
തനിക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. പ്രതികരിക്കണമെന്ന് തോന്നും. അങ്ങനെ ഹൗസിനുള്ളില്‍ വെച്ച് പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ റോണ്സണ്
തടഞ്ഞിരുന്നു.
‘നവീന്‍ജി വേണ്ട.’ ‘നമ്മള് ആര്‍ട്ടിസ്റ്റുകളാണ് എന്നു പറഞ്ഞ് റോണ്സണ്
എന്നെ പിടിച്ച് ഇരുത്തുകയായിരുന്നു. എന്നാല്‍ ഞാന്‍ മുപ്പത്തിയഞ്ചാമത്തെ ദിവസം പുറത്തായി അവനാണെങ്കില്‍ തൊണ്ണൂറ്റി അഞ്ച് ദിവസം അവിടെ പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയതെന്നും നവീന്‍ പറഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…