ഭാവനയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നവ്യ നായർ

പലപ്പോഴും നടന്മാരുടെയും നടിമാരുടെയും ഇടയിൽ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. അതിൽ പലതും വർഷങ്ങൾക്ക് ശേഷമായിരിക്കും ഇവർ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ചിലപ്പോൾ അന്ന് നടന്ന പല സീരിയസ് കാര്യങ്ങളും ഇന്ന് തമാശ രൂപത്തിൽ ആകും പലരും പറയുന്നത്. ഇപ്പോഴിത അത്തരത്തിൽ നവ്യ നായർ ഭാവനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ, വർഷങ്ങൾക്ക് മുൻപ് താനും ഭാവനയും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് ചതിക്കാത്ത ചന്തു. ജയേട്ടൻ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ലാൽ സാർ ആണ് സിനിമ സംവിധാനം ചെയ്തത്. ഇന്നും ആളുകൾ ഓർത്ത് ചിരിക്കുന്ന ഒരുപാട് തമാശകൾ ആ സിനിമയിൽ ഉണ്ട്.

സിനിമ പോലെ തന്നെ വളരെ രസകരമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങും. ചിത്രത്തിൽ ഒരു ഗാനത്തിന് വേണ്ടി ഞാനും ഭാവനയും കറുത്തമ്മമാർ ആയിട്ടും ജയേട്ടൻ കൊച്ച് മുതലാളിയായും എല്ലാം വേഷം ഇടുന്ന ഒരു രംഗം ഉണ്ട്. നല്ല രസമായിരുന്നു അത്. ഞങ്ങൾ കടലിൽ നനയുന്നതും എല്ലാം ആ സീനിൽ ഉണ്ട്. അത് കഴിഞ്ഞു ഞങ്ങൾ ചെയ്യേണ്ടത് ജാക്കും റോസുമായിരുന്നു. അതിനു വേണ്ടി ഞങ്ങൾ ഉദയ സ്റ്റുഡിയോയിൽ പോയി ആണ് ജാക്കിന്റെയും റോസിന്റെയും ഒക്കെ കോസ്റ്റും ഇട്ടു നിൽക്കേണ്ടിയിരുന്നത്. കടൽ തീരത്തെ ഷൂട്ടിങ്ങിനു ശേഷം ഞങ്ങൾ നേരെ ഉദയ സ്റ്റുഡിയോയിൽ ആണ് പോയത്.

അവിടെ പോയി കുളിച്ച് ഫ്രഷ് ആയി അടുത്ത മേക്കപ്പ് ഇട്ടാണ് അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ ഞാനും ഭാവനയും ഒന്നിച്ച് ആണ് കുളിച്ചത്. കുളിക്കുന്നതിനിടയിൽ ഭാവന ഓരോന്ന് പറയാൻ തുടങ്ങി. നസീർ കുളിച്ച കുളിച്ച കുളിമുറി ആയിരിക്കും ഇത് അല്ലെ, ഷീല കുളിച്ച കുളിമുറി ആയിരിക്കും ഇതല്ലേ എന്നൊക്കെ. ഞങ്ങൾ അവിടെ കുളിക്കുന്നതിനിടയിൽ ആണ് ഇവർ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നത്. അത് പോലെ ഒരുപാട് രസകരമായ ഓർമ്മകൾ സമ്മാനിച്ച ചിത്രമാണ് ചതിക്കാത്ത ചന്തു എന്നും നവ്യ നായർ പറഞ്ഞു.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

42 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago