വര്‍ഷങ്ങുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി നവ്യ നായര്‍. ഒരുത്തീ എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രിതകരണം നേടി പ്രദര്‍ശനം തുടരുകയാണ്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് ഇടവേള എടുത്ത നവ്യ ഇപ്പോഴിതാ വീണ്ടും പുതയി സിനിമകളുമായി അഭിനയ രംഗത്ത് സജീവമാവുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന കൂട്ടത്തില്‍ ഒരു ചാനല്‍ അഭിമുഖത്തിനിടെ
നടന് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദിലീപുമായി വളരെ അടുത്ത സൗഹൃദം ഉള്ള നടിയായിരുന്നു നവ്യ. ഒരുപാട് സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ പല അഭിമുഖങ്ങളിലും തന്നോട് ദിലീപിനെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് നവ്യ തുറന്ന് പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ കേസ് നടക്കവെ താന്‍ അദ്ദേഹത്തെ കുറിച്ച് പ്രസ്തവനകള് നടത്തുന്ന ശരിയല്ല എന്നാണ് നവ്യ പറയുന്നത്. അത്കൊണ്ട് തന്നെ അത്തരം ചോദ്യങ്ങള്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മാത്രമല്ല താന്‍ എന്നും ആക്രമിക്കപ്പെട്ട തന്റെ സഹപ്രവര്‍ത്തകയുടെ കൂടെയാണ്. അവര്‍ കടന്നുപോയ അവസ്ഥ അതിഭീകരമാണ് എന്നും താന്‍ അവള്‍ക്കൊപ്പം തന്നെയാണെന്നും കാവ്യാമാധവനുമായി തനിക്ക് സൗഹൃദ ബന്ധം ഇല്ലെന്നും നവ്യ തുറന്ന് പറഞ്ഞു.
അതേസമയം, ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ സ്ത്രീകള്‍ക്ക് വളരെ കരുത്താണെന്നും എന്നാല്‍ തനിക്ക് അത്തരത്തില്‍ മുന്നിട്ടിറങ്ങി ചെയ്യാനുള്ള പ്രാപ്തി ഇല്ലെന്നും താരം പറയുന്നുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…