ഒരിടവേളയ്ക്ക് ശേഷം മലയാൡകളുടെ പ്രിയപ്പെട്ട നായിക നവ്യ നായര്‍ സിനിമാ മേഖലയിലേക്ക് വീണ്ടും തിരിച്ച് എത്തിയിരിക്കുകയാണ്. ദൃശ്യം 2വിന്റെ കന്നഡ റീമേക്കിലൂടെയാണ് നവ്യ നായരുടെ തിരിച്ചു വരവ്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് നവ്യ തന്നെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്ന വീഡിയോയാണ് നവ്യ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനില്‍ എന്റെ അവസ്ഥ,’ എന്ന കുറിപ്പോടെ നവ്യ വീഡിയോഷെയര്‍ ചെയ്തത്. സിനിമയിലെ കന്നഡ ഭാഷയിലുള്ള ഡയലോഗുകള്‍ വളരെ കഷ്ട്പ്പെട്ടാണ് താരം പഠിച്ചെടുക്കുന്നത്. മലയാള സിനിമയില്‍ മറ്റൊരു തരംഗം സൃഷ്ടിച്ച ദൃശ്യം എന്ന സിനിമ കന്നഡയിലേക്ക് വരുമ്പോള്‍ പി വാസുവാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗത്തിലെ നായകന് ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനാകുന്നു. ജി എസ് വി സീതാരാമാനാണ് ‘ദൃശ്യ 2’വിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അനന്ത് നാഗ്, ആരോഹി നാരായണന് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ആശാ ശരത്ത് പ്രഭു എന്നിവരും പ്രധാനകഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. മര്യാദയ്ക്ക് മലയാളത്തില്‍ അഭിനയിച്ചാല്‍ പോരെ? എന്നാണ് പോസ്റ്റിന് അടിയില്‍ കമന്റുകള്‍ വന്നത്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…