കാവ്യക്ക് അമിത പ്രാധാന്യം ; ആശങ്ക പ്രകടിപ്പിച്ച് നവ്യ, പിന്നീടത് മാറി

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോള്‍ നവ്യക്ക് അത് കൃത്യമായി മനസിലായി. ഒരു ഗാനം വന്നപ്പോള്‍ തന്നെ നവ്യക്ക് വളരെ സന്തോഷമായി. അതല്ലാതെ ഒരുപാട് ഇമോഷണല്‍ രംഗങ്ങള്‍ നവ്യക്ക് ഉണ്ടായിരുന്നു. ചെറിയ വേഷമാണെങ്കിലും കാവ്യ പരാതി പറയില്ല. കാവ്യയുടെ ക്യാരക്ടര്‍ അങ്ങനെയാണ്. ഒരു പരാതിയും പറയാത്ത ആളാണ് കാവ്യ.മലയാള സിനിമയില്‍ ഒരേ സമയത്ത് സജീവമായി തന്നെ തിളങ്ങി നിന്ന രണ്ടു നായികമാരാണ് നവ്യ നായരും കാവ്യാ മാധവനും. നവ്യ സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ കാവ്യ സിനിമയിൽ എത്തിയതാണെങ്കിലും കാവ്യ നായികയായി അഭിനയിച്ചു തുടങ്ങിയപ്പോഴേക്കും ഇരുവരുടെയും വളര്‍ച്ച ഒരേ സമയത്തായിരുന്നു .ഒരേ സമയം തന്നെ നിരവധി ഹിറ്റുകളുടെ ഭാഗമാകാൻ ഇരുവർക്കും കഴിഞ്ഞു. 2001ല്‍ ഇഷ്ടം എന്ന സിനിമയിലൂടെ ആയിരുന്നു നവ്യയുടെ സിനിമാ അരങ്ങേറ്റം. അപ്പോഴേക്കും കാവ്യ നായികയായി പേരെടുത്ത് കഴിഞ്ഞിരുന്നു. 1991ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ 1999ല്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്. പിന്നീട് 2002 മുതല്‍ ഇരുവരുടെയും വളര്‍ച്ചയാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. ഇവര്‍ക്ക് കടുത്ത മത്സരമായി അപ്പോൾ മലയാള സിനിമയിൽ ഒപ്പമുണ്ടായിരുന്നത് മീര ജാസ്മിൻ മാത്രമാണ്. രണ്ടു പേരും നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലാക്കിയവരാണ്. നന്ദനം എന്ന സിനിമയിലൂടെ നവ്യ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നപ്പോള്‍ മീശ മാധവൻ, തിളക്കം തുടങ്ങിയ സിനിമകളിലൂടെ കാവ്യയും പ്രേക്ഷക മനസ്സില്‍ ഇടം നേടി. തുടര്‍ന്ന് ഏകദേശം 2010 വരെ ഇരുവരും മലയാള സിനിമയില്‍ നിറഞ്ഞു നിന്നു.

ഇക്കാലയളവില്‍ തന്നെ ചില സിനിമകളില്‍ ഇരുവരും ഒരുമിച്ച്‌ എത്തിയിരുന്നു. ചിലതില്‍ അതിഥി വേഷങ്ങളില്‍ വന്ന് പോയപ്പോള്‍, 2009 ല്‍ പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തില്‍ ഇരുവരും പ്രധാന വേഷങ്ങളില്‍ എത്തി. വിനീത് ആയിരുന്നു ചിത്രത്തിലെ നായകൻ. ഡാൻസിനും പാട്ടിനുമെല്ലാം പ്രാധാന്യമുണ്ടായിരുന്ന ചിത്രം മൂന്നു പേരുടെയും പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. നേമം പുഷ്പരാജാണ് ചിത്രം സംവിധാനം ചെയ്തത്.അതേ സമയം ചിത്രത്തിന്റെ കാസ്റ്റിംഗ് സമയത്ത് നവ്യക്ക് ചില ആശങ്കകള്‍ ഉണ്ടായിരുന്നു എന്നും അറിയാൻ കഴിയുന്നു. ഒരിക്കല്‍ ഇതേക്കുറിച്ച്‌ സംവിധായകൻ നേമം പുഷ്പരാജ് പറയുകയുണ്ടായി. ഇപ്പോഴിതാ ആ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്ന് ആശങ്കപ്പെട്ട് തന്നെ ഒഴിവാക്കണമെന്ന് നവ്യ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആ ആശങ്ക മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. കാവ്യ ഒരിക്കലും ഇത്തരം പരാതികള്‍ പറയാത്ത ആളാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു ദിവസം നവ്യ വിളിച്ചു പറഞ്ഞു, കാവ്യക്ക് അമിതമായ പ്രാധാന്യം കിട്ടുന്നുണ്ട്. തനിക്ക് പ്രാധാന്യം ഇല്ലാത്ത വേഷമാണ്. അതുകൊണ്ട് ആ കഥാപാത്രത്തിലേക്ക് മറ്റാരെയെങ്കിലും നോക്കുന്നതാകും നല്ലതെന്ന്. എന്നോട് നേരിട്ട് പറഞ്ഞില്ല. മറ്റു ചിലര്‍ വഴി അറിയിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ഞാൻ വിളിച്ചു. അന്ന് ഈ നാനയിലും മറ്റു വാരികയിലും കാവ്യയുടെയും വിനീതിന്റെയു ഒത്തിരി ചിത്രങ്ങള്‍ വരുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്റേത് അപ്രധാനമായ കഥാപാത്രമാണെന്ന് നവ്യ ധരിച്ചു എന്നാണ് പറയുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോള്‍ നവ്യക്ക് അത് കൃത്യമായി മനസിലായി. ഒരു ഗാനം വന്നപ്പോള്‍ തന്നെ നവ്യക്ക് വളരെ സന്തോഷമായി. അതല്ലാതെ ഒരുപാട് ഇമോഷണല്‍ രംഗങ്ങള്‍ നവ്യക്ക് ഉണ്ടായിരുന്നു. ചെറിയ വേഷമാണെങ്കിലും കാവ്യ പരാതി പറയില്ല. കാവ്യയുടെ ക്യാരക്ടര്‍ അങ്ങനെയാണ്. ഒരു പരാതിയും പറയാത്ത ആളാണ് കാവ്യ. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ നേമം പുഷ്പരാജ് ഈ കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞത്.അതേ സമയം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ജാനകി ജാനേയാണ് നവ്യ നായികയായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. എന്നാൽ ദിലീപുമായുള്ള വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് കാവ്യ മാധവൻ. 2017 ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ ദിവസം കാവ്യ ഇൻസ്റ്റാഗ്രാമിൽ സജീവമായി. ആരാധകർക്ക് ഓണാശംസകൾ നേർന്നു കൊണ്ട് കസവു സാരിയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയുള്ള ഉള്ള തന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു കാവ്യ. കാവ്യയുടെ ഉടമസ്ഥതയിൽ ഉള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉല്പന്നമായ കസവു സാരിയായിരുന്നു കാവ്യ ധരിച്ചത്. താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന തരത്തിലാണ് ചിത്രത്തിന് കമെന്റുകൾ വരുന്നത്.

Aswathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago