കല്യാണം കണ്‍ഫ്യൂഷനായിരുന്നു..! അവരുടെ ഡിവോഴ്‌സ് വാര്‍ത്തകള്‍ കേട്ട് പേടിച്ചു- നവ്യ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് നവ്യ നായര്‍. അതിന് മുന്‍പ് താരം ചില ടെലിവിഷന്‍ ഷോകളില്‍ എല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നവ്യ തിരിച്ചെത്തിയിരിക്കുന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നവ്യയുടെ വിവാഹം. വിവാഹ ശേഷമാണ് താരം സിനിമയില്‍ നിന്ന് വിട്ടു നിന്നത്.

ഇപ്പോഴിതാ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് വിവാഹിതയാകാന്‍ ഒരുങ്ങിയപ്പോള്‍ പേടിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നവ്യ നായര്‍. അതിന്റെ കാരണവും താരം തന്നെ വ്യക്തമായി പറയുന്നുണ്ട്. നവ്യയുടെ വാക്കുകളിലേക്ക്… കരിയറില്‍ തിളങ്ങിയ സമയത്ത് തന്നെ വിവാഹം ചെയ്യാന്‍ പേടിയായിരുന്നു..ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. പ്രശ്നങ്ങള്‍ വന്നാല്‍ വലിയ വാര്‍ത്തയുമാകും അതിനാല്‍ ഞാന്‍ ആശയക്കുഴപ്പത്തില്‍ ആയിരുന്നു.

തുടര്‍ച്ചയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നുവത്. കല്യാണാലോചന വന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ല. കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കു പറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസില്‍ പേടിയുണ്ടായിരുന്നു. പിന്നെ തങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും.

അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. അതുവരെ ഫ്‌ളാറ്റില്‍ ജീവിക്കാത്ത താന്‍ അവിടുത്തെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോര്‍ത്ത് ദുഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്തു പോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകന്‍ വലുതായപ്പോള്‍ വീണ്ടും നൃത്തം ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു എന്നാണ് നവ്യ പറയുന്നത്.

 

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago