വിവാഹം കഴിഞ്ഞു ഞാൻ പെട്ടന്ന് തന്നെ ഗർഭിണി ആകുകയും ചെയ്തു

ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴിത ഒരു  അഭിമുഖത്തിൽ നവ്യയോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹ ശേഷം തന്റെ ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ടോ എന്നാണ് അവതാരിക നവ്യയോട് ചോദിച്ച ചോദ്യം. അതിനു ഉണ്ട് എന്ന് തന്നെയാണ് നവ്യ മറുപടിയും പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്. എനിക്ക് സ്വന്തമായി സമ്പാദ്യവും ഉണ്ട്. അപ്പോഴും ഞാൻ കരുതിക്കൊണ്ടിരുന്നത് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വിവാഹവും കുടുംബജീവിതവും ഒക്കെ ആണ് വലുത് എന്നാണ്. അല്ലെങ്കിൽ നമ്മൾ വളർന്ന സാഹചര്യം നമ്മളെ അങ്ങനെ വിശ്വസിപ്പിച്ചു എന്നതാണ് സത്യം. സിനിമ മടുത്തപ്പോൾ ആണ് വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നത്. കാരണം വിവാഹം കഴിഞ്ഞു കുടുംബിനിയായി മാറുന്നതാണ് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വിജയം എന്നാണ് ഞാൻ അന്നൊക്കെ കരുതിയത്.

എന്റെ 24 ആമത്തെ വയസ്സിൽ ആണ് വിവാഹം നടക്കുന്നത്. ആ സമയത്ത് ഞാൻ കരുതുന്നത് നമ്മുടെ ഭർത്താവിന് നമ്മളെ എന്ത് വേണമെങ്കിലും പറയാം അത് അവരുടെ അവകാശം ആണ് എന്നാണ്. എന്നാൽ അത് അങ്ങനെ അല്ല എന്ന് പിന്നെ ആണ് എനിക്ക് മനസ്സിലാകുന്നത്. യു പി എസ് സി എക്സാം എഴുതണം എന്നാണ് എന്റെ വലിയ ആഗ്രഹം ആയിരുന്നു. എന്നാൽ ആ സമയത്ത് ആണ് ഞാൻ ഗർഭിണി ആകുന്നത്. എന്നാൽ മോൻ ജനിച്ച് കഴിഞ്ഞു എനിക്ക് എഴുതാമായിരുന്നു. എന്നാൽ അന്ന് സന്തോഷേട്ടൻ പറഞ്ഞു കുഞ്ഞിന് തനിയെ വാഷ് റൂമിൽ പോലും പോകാൻ അറിയില്ല അത് കൊണ്ട് ഇപ്പൊൾ വേണെന്നു. എന്നാൽ അവൻ ഒരു വളർന്നപ്പോഴേക്കും എന്റെ പ്രായപരിധി കഴിഞ്ഞിരുന്നു. പിന്നീടാണ് ഞാൻ ഡാൻസിൽ പി എച്ച് ഡി എടുക്കുന്നത്. മാസത്തിൽ ആറു തവണ അവിടെ പോയി നിൽക്കണമായിരുന്നു. അപ്പോഴും സന്തോഷേട്ടൻ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു. അത് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നാണ് നവ്യ പറഞ്ഞത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago