‘ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാന്‍ മറ്റാര്..?’ ഹൃദയം തൊടുന്ന കുറിപ്പുമായി നവ്യ

മലയാളികളുടെ പ്രിയ നടി നവ്യ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു താരത്തെ പരിചയപ്പെടുത്തുകയാണ് നവ്യ നായര്‍.

തൃശൂര്‍ കുന്നംകുളത്ത് വീടു ജപ്തി ചെയ്യുന്നതിനിടയില്‍ പൊലീസ് സംഘത്തെ തടയാന്‍ ശ്രമിക്കുകയും ഒപ്പം താന്‍ വളര്‍ത്തിയ പക്ഷി കുഞ്ഞുങ്ങളില്‍ ഒന്നിനെ കരുതലോടെ കയ്യില്‍ അടക്കി പിടിക്കുകയും ചെയ്ത് വാര്‍ത്തകളിലൂടെ ശ്രദ്ധനേടിയ ആദിത്യന്‍ എന്ന കുട്ടി ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമായതെങ്ങനെയെന്നാണ് നവ്യ വിശദീകരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവ്യ ആദ്യതനെ പരിചയപ്പെടുത്തുന്നത്.

ഇത് ആദിത്യൻ.
എന്റെ (മണിയുടെ) സ്വന്തം അപ്പു.

ആദിത്യനെ നിങ്ങൾക്കും അറിയാം…

2019 ഒക്ടോബർ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചു.

കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു.
അച്ഛനും അമ്മയും സ്ഥലത്തില്ല.

നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു… വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു ..

പോലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യൻ അലറിക്കരഞ്ഞ് തടയാൻ ശ്രമിക്കുന്നു…
പോലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി
“നിയമം നടപ്പിലാക്കുന്നു.”

ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു.

ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.
ആൾകൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിലാക്കി.
അന്നു വൈകിട്ട് അത് ഒരു വാർത്തയായി.

പോലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.!
സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവൻ വിട്ടുകളയുന്നില്ല!

ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു.

ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന
തിരക്കഥാകൃത്ത് സുരേഷേട്ടൻ അന്നു വൈകിട്ട് എന്നെ വിളിച്ചു…” മണീ…(ഒരുത്തിയിൽ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി ”
സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി.
എന്റെ കണ്ണു നിറഞ്ഞു .
ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..?
വി.കെ. പി യും നാസർ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു.

ആദിത്യൻ ഒരുത്തിയിലെ എന്റെ മകൻ അപ്പു ആയി.
ക്യാമറക്കു മുമ്പിൽ അവൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു .

അവന്റെ ആദ്യ സിനിമയാണ് ഒരുത്തി.
വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ്
ഒരുത്തി.
ഒപ്പം ഉണ്ടാവണം????

Gargi

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

2 hours ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

4 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

4 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

6 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

8 hours ago