മലയാള സിനിമയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. യുവതാരങ്ങളെ വിലക്കിയ നടപടിയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ഷെയ്ന് നിഗമിനെയും ശ്രീനാഥ് ഭാസിയെും വിലക്കിയിരിക്കുകയാണ് സംഘടന.
അതേസമയം, വിലക്കില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി നവ്യാ നായര്‍. താനും സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നവ്യ. താരങ്ങളെ വിലക്കിയ നടപടിയ്്ക്കിടെ നവ്യയുടെ പരാമര്‍ശവും ശ്രദ്ധേയമായിരിക്കുകയാണ്.
പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് താരം പ്രതിഫലം കൂട്ടി ചോദിച്ചതെന്നും അതിന്റെ പേരില്‍ പ്രൊഡ്യൂസര്‍ പരാതി നല്‍കിയെന്നും പ്രശ്നങ്ങളുണ്ടായത്. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ വിലക്കേര്‍പ്പെടുത്തിയെന്നും പ്രചരിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ തുറന്ന് പറയുകയാണ് നടി നവ്യ നായര്‍.
താന്‍ ആവശ്യത്തിലധികം പണം ചോദിച്ചെന്ന് പറഞ്ഞ് പ്രശ്നമുണ്ടാകുകയും തന്നെ വിലക്കുകയും ചെയ്തു. എന്നാല്‍ അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞപ്പോള്‍ വിലക്ക് നീക്കുകയും ചെയ്തെന്നും നവ്യ പറയുന്നു.
നവ്യ നായരും സൈജു കുറുപ്പും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ജാനകി ജാനേ’ എന്ന സിനിമയുടെ പ്രൊമോഷന് പരിപാടിയ്ക്കിടെയാണ് നവ്യ വെളിപ്പെടുത്തിയത്. ‘എനിക്കും വന്നിട്ടുണ്ട് വിലക്ക്, വിലക്ക് ഞാനും നേരിട്ടുണ്ട്. ‘പട്ടണത്തില്‍ സുന്ദരന്‍’ എന്ന സിനിമയുടെ സമയത്ത് ഞാന്‍ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരില്‍ സിനിമയുടെ നിര്‍മാതാവ് എനിക്കെതിരെ പരാതി നല്‍കിയതോടെയാണ് വിലക്കിയത് എന്ന് നവ്യ പറയുന്നു.
തന്നെ ആ സമയത്ത് ‘ബാന്‍ഡ് ക്വീന്‍’ എന്നൊക്കെ വിളിച്ച് കളിയാക്കിയിരുന്നു.
പിന്നീട് അത് സത്യമല്ല എന്ന് തെളിഞ്ഞു. താന്‍ അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ലായിരുന്നു. പക്ഷേ വിലക്ക് ശേഷമാണ് തന്റെ ഭാഗം എല്ലാവരും കേട്ടിരുന്നത്. അന്ന് ‘അമ്മ’ അസോസിയേഷനും കൂടെ ചേര്‍ന്നാണ് തന്നെ വിലക്കിയതെന്നും നവ്യ പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…