സാരികള്‍ വിറ്റ പൈസ കൊണ്ട് ഗാന്ധി ഭവനിലെ അമ്മമാര്‍ക്ക് സമ്മാനങ്ങളുമായെത്തി നവ്യാ നായര്‍!!! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് താരം

ബാലാമണിയായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് നവ്യാ നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത താരം ഇപ്പോള്‍ സജീവമാണ്, മിനിസ്‌ക്രീനില്‍ ജഡ്ജസായും സിനികളിലും സജീവമായിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും നവ്യ മലയാളിയ്ക്കിന്നും ബാലാമണിയാണ്.

അടുത്തിടെയാണ് താരം പുതിയ ബിസിനസിലേക്ക് ചുവടുവയ്ക്കുന്നതായി അറിയിച്ചത്.
ഒരിക്കല്‍ ഉടുത്തതോ അതുമല്ലെങ്കില്‍ വാങ്ങിയിട്ട് ധരിക്കാന്‍ സാധിക്കാത്തതോ ആയ തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു താരം. പ്രീ-ലവ്ഡ് ബൈ നവ്യാ നായര്‍ എന്ന പേജിലൂടെയായിരുന്നു താരം വില്‍പ്പന നടത്തിയത്. ആറ് സാരികളായിരുന്നു താരം ആദ്യ ഘട്ടത്തില്‍ വില്‍ക്കാന്‍ വച്ചത്. അതെല്ലാം പെട്ടെന്ന് തന്നെ വിറ്റുപോവുകയും ചെയ്തു.

ഇപ്പോഴിതാ ആ പണം കൊണ്ട് ഗാന്ധി ഭവനില്‍ കഴിയുന്ന അനാഥരായ അമ്മമാര്‍ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് നവ്യ. മകന്‍ സായിക്കും അമ്മയ്ക്കും ഒപ്പം ആണ് നവ്യ ഗാന്ധി ഭവനില്‍ എത്തിയത്. മുന്‍പും നവ്യ ഗാന്ധി ഭവനിലേക്ക് വന്നിരുന്നു.

സാരി വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ താരം രൂക്ഷ വിമര്‍ശനത്തിനും ഇരയായിരുന്നു. ഉടുത്ത സാരിയാണോ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതെന്ന് പറഞ്ഞായിരുന്നു വിമര്‍ശനം നിറഞ്ഞത്. എന്നാല്‍ സാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായം ആദ്യം ചിലപ്പോള്‍ നല്ലത് പറയും. പിന്നെ അത് മാറ്റിപ്പറയും എന്ന് മാത്രമായിരുന്നെന്ന് താരം പറയുന്നു. ഞാന്‍ ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങള്‍ സമ്മാനിച്ചതാണ്. ഇനിയും അതില്‍ നിന്ന് എന്ത് കിട്ടിയാലും ഞാന്‍ ഇവിടെ കൊണ്ടുവരുമെന്നും നവ്യ പറയുന്നു.

നമുക്ക് എന്ത് കാര്യം ആണെങ്കിലും നമ്മുടെ കുഞ്ഞിന് മാത്രമേ കാണിക്കാനും കാണിച്ചു കൊടുക്കാനും പറ്റുള്ളൂ. ഒരുപക്ഷെ ഇവിടെ വരുമ്പോള്‍ മാത്രമാണ് സായികുട്ടന്‍ അടക്കമുള്ള അവരുടെ തലമുറയില്‍പ്പെട്ട ഇന്നത്തെ ജെനറേഷനില്‍ ഉള്ള വളരെ പ്രിവിലേജ്ഡ് ആയ കുട്ടികള്‍ക്ക് മനസിലാവുക അവര്‍ക്ക് ഈശ്വരന്‍ എന്താണ് കൊടുത്തിട്ടുള്ളത് എന്ന്. പല സാഹചര്യങ്ങള്‍ കൊണ്ടായിരിക്കും അച്ഛന്‍ അമ്മമാര്‍ ഇവിടെ എത്തപ്പെട്ടിട്ടുള്ളത്.

പൂര്‍ണമായും നമുക്ക് ആരെയും കുറ്റം പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തി ഇല്ലെങ്കിലും അഭിനന്ദിക്കാനും സ്‌നേഹിക്കാനും നമുക്ക് പറ്റുമല്ലോ. ആ സ്‌നേഹം എനിക്ക് ഇവിടുത്തെ സാറിനോട് ആണ്. സാറിന്റെ ജീവിതം സാര്‍ ഇവിടെയുള്ളവര്‍ക്ക് വേണ്ടി മാറ്റിവച്ചതുകൊണ്ടാണ് ഇവിടെയുള്ളവര്‍ എല്ലാം ഇത്രയും സന്തോഷത്തോടെ ഇവിടെ ജീവിക്കുന്നത്.


ഞാന്‍ സായിയോട് ഗാന്ധിഭവനെ കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ഇറ്റ് ഈസ് ഇന്റര്‍നാഷണലി ഫേമസ്, അമ്മാ എനിക്ക് അറിയാം എന്നാണ്. ഞാന്‍ ഗൂഗിളില്‍ ഒക്കെ നോക്കി അത് വളരെ ഫേമസ് ആണ് എന്നവന്‍ എന്നോട് പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നിയെന്നും നവ്യ പറയുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

20 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

40 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

57 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago