‘ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല’; ഹൃദയം തൊട്ട് നവ്യയുടെ വാക്കുകൾ !

മലയാള സിനിമയിൽ നീണ്ട ഇരുപത് വര്ഷം പിന്നിടുകയാണ് നവ്യ നായർ. പത്താം ക്ലാസ്സിൽ പടിയ്ക്കുമ്പോൾ ആണ് ആദ്യമായി നവ്യാനായർ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി സൗന്ത ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ തിളങ്ങി നിന്ന താരം വിവാഹത്തോടെയാണ് അഭിനയ ജീവിതത്തിനു ചെറിയ ബ്രേക്കിട്ടത്. എന്നാൽ നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.അതുകൊണ്ട് തന്നെ ആരാധകരുമായി താരത്തിന്റെ പുത്തൻ ഫോട്ടോകളും മേക്കോവറുകളും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഈ ചിത്രങ്ങൾ എല്ലാം വൈറൽ ആയി മാറാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ ഒരു മുഹൂർത്തം ആഘോഷമാക്കുകയാണ്. തന്റെ അച്ഛന്റെ പിറന്നാൾ ആഘോഷിച്ചിരിയ്ക്കുകയാണ് താരം. ഒരു കലാകാരിയായ ധന്യ എന്ന നവ്യയെ വളർത്തിയെടുത്തത് അച്ഛനാണ് എന്ന് പലപ്പോഴും താരം തന്നെ പറഞ്ഞിട്ടുണ്ട്.ഇന്നിപ്പോൾ അച്ഛന്റെ പിറന്നാൾ ദിനത്തിൽ അച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയായിരുന്നു. “എന്റെ എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ.” നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

53 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

55 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago