Film News

ഞാൻ തോളത്തു തട്ടി ഉറക്കിയ ചെക്കൻ ഇത്രയും വളർന്നു, മകന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി, നവ്യ നായർ

മലയാളികളുടെ പ്രിയ താരം നവ്യ നായർ ഇപ്പോൾ മകൻ സായിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആകുന്നത്. കൊച്ചിയിലെ സ്വാകാര്യ റിസോർട്ടിൽ ആയിരുന്നു പിറന്നാൾ ആഘോഷം നടിയും കുടുംബവും ആഘോഷിച്ചത്, സായി ക്ക് ഇഷ്ട്ടപെട്ട ഫുട്ബാൾ തീമിലാണ് ഈ തവണയും പിറന്നാൾ കേക്ക് ഒരുക്കിയത്.

മെസിയാണ് സായിയുടെ ഇഷ്ട്ട ഫുട്ബാൾ താരം, അച്ഛൻ സന്തോഷും, അമ്മ നവ്യയും സായി യുടെ വേഷത്തിന് ചേരുന്ന രീതിയിൽ ആയിരുന്നു വസ്ത്രം ധരിച്ചത്, കൂടാതെ നടിയുടെ അച്ഛനും അമ്മയും കുടുംബവും ഈ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. എല്ലാവർക്കും തോന്നും അവൻ ഒരു കുസൃതി കുട്ടിയാണെന്ന് എന്നാൽ അവൻ പാവമാണ്. ഞാൻ തോളത്തു തട്ടി ഉറക്കിയിരുന്ന ചെക്കൻ ഇപ്പോൾ എന്നെ തോളത്തു തട്ടി ഉറക്കുന്ന അത്രയും വളർന്നു, അവൻ ഒരു ടീനേജർ ആകുകയാണ് അതിശയമാണ് തനിക്ക് നവ്യ പറയുന്നു

അവൻ സഹതാപനായ ഒരു മനുഷ്യനായി വളരണം, ഒരാളുടെ വിഷമം കണ്ടാൽ അത് കണ്ടു അവരെ സഹായിക്കുന്ന ഒരാളായി മാറണം ഇതാണ് അവന്റെ പിറന്നാളിന് അവനു നൽകുന്ന ഉപദേശം നവ്യ പറയുന്നു. സായി കലൂർ ഗ്രീറ്റസ്‌ പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്

 

Suji