നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

Follow Us :

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ ആശംസ. മകളുടെ തലമുടി തോര്‍ത്തുന്ന അച്ഛന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ലുക്കിലുള്ള വീഡിയോ പങ്കുവച്ചതിന് തനിക്ക് വഴക്ക് കേള്‍ക്കുമെന്നും നവ്യ പറയുന്നുണ്ട്.

ഈ ലുക്കില്‍ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ ഐ ലവ് ദിസ് അച്ഛോയ്… ക്ഷെമിസ്ബിഡു… പദ്മനാഭസ്വാമിയില്‍ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്… ഇങ്ങനെ വിഡിയോയില്‍ പകര്‍ത്താന്‍ സാധിക്കാതെ മനസ്സില്‍ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങള്‍.. എന്റെ ജീവന്‍ എന്റെ അച്ഛന്‍ ?? എന്റെ ജീവിതത്തിലെ സൂപ്പര്‍മാന് ഹാപ്പി ഫാദേഴ്സ് ഡേ എന്നു പറഞ്ഞാണ് നവ്യ വീഡിയോ പങ്കുവച്ചത്.

വീഡിയോയില്‍ അച്ഛന്റെയും മകളുടെയും കാഷ്യല്‍ ടോക്കാണുള്ളത്. വീഡിയോ പോസ്റ്റ് ചെയ്ത് നീ എന്നെ നാണം കെടുത്തരുതെന്ന് അച്ഛന്‍ പറയുന്നു. തന്റെ മുടി തോര്‍ത്തുന്നതില്‍ എന്താണ് നാണം കെടാനുള്ളതെന്ന് നവ്യ ചോദിക്കുന്നുണ്ട്. താന്‍ മുടി തോര്‍ത്തുകയല്ലെന്നും തോര്‍ത്ത് പിഴിയുകയാണെന്നും വളരെ സരസമായി അച്ഛന്‍ മറുപടിയും പറയുന്നുണ്ട്. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.