സര്‍ഗകുട്ടിയില്‍ തന്നെയാണ് കണ്ടത്!! തന്റെ മകനില്‍ നിന്നു പോലും ഇത്ര നല്ലൊരു ചിരി കിട്ടില്ല

ബാലാമണിയായി മലയാള സിനിമയിലേക്കെത്തി ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് നവ്യാനായര്‍. ചെയ്ത കഥാപാത്രങ്ങളെല്ലാം എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതുമാണ്. വിവാഹ ശേഷം കുടുംബവും കുഞ്ഞുമായി സിനിമ വിട്ട താരം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചുവരവിലും മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ് താരത്തിന് ലഭിച്ചിരുന്നത്.

അതേസമയം, മിനിസ്‌ക്രീനിലും താരം സജീവമാണ്. ചാനലില്‍ റിയാലിറ്റി ഷോ ജഡ്ജായും സജീവമാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന കിടിലം ഷോയുടെ ജഡ്ജസ്സില്‍ ഒരാളാണ് നവ്യ. അസാധാരണ കഴിവുള്ള പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഷോയാണ് കിടിലം.

ഇപ്പോഴിതാ കിടിലത്തില്‍ പങ്കെടുക്കാനെത്തിയ കുഞ്ഞ് സര്‍ഗകുട്ടിയ്ക്ക് നവ്യ സമ്മാനിച്ച കിടിലന്‍ സമ്മാനമാണ് കൈയ്യടി നേടുന്നത്. സര്‍ഗയുടെ സ്വപ്‌നമായിരുന്ന വിമാനയാത്ര സഫലമാക്കിയിരിക്കുകയാണ് നവ്യ. കിടിലത്തില്‍ നിന്നും കിട്ടുന്ന സമ്മാനതുക എന്ത് ചെയ്യുമെന്ന് നവ്യ ചോദിച്ചിരുന്നു. വിമാനത്തില്‍ കയറാനായി ഉപയോഗിക്കുമെന്നാണ് സര്‍ഗ പറഞ്ഞത്.

ഷോയില്‍ നിന്നും സര്‍ഗകുട്ടിയ്ക്ക് സമ്മാനമായി ഒരു ലക്ഷം രൂപ കിട്ടിയിരുന്നു. എന്നാല്‍ ആ തുക വിമാന യാത്രയ്ക്ക് ഉപയോഗിക്കേണ്ടെന്നും സര്‍ഗയ്ക്കും അച്ഛനും അമ്മയ്ക്കും വിമാന യാത്ര സാധ്യമാക്കുമെന്നും നവ്യ നായര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ നവ്യ വാക്ക് പാലിച്ച വീഡിയോയാണ് വൈറലാകുന്നത്.

സര്‍ഗയ്ക്കും കുടുംബത്തിനും ബാംഗ്ലൂരിലേക്കാണ് നവ്യ ടിക്കറ്റെടുത്ത് നല്‍കിയത്. ബാംഗ്ലൂരില്‍ എത്തിയാന്‍ താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമും ഭക്ഷണവും യാത്ര ചെയ്യാന്‍ ടാക്‌സിയും എല്ലാം നവ്യ പ്രീബുക്ക് ചെയ്തിരുന്നു.

വിമാനയാത്ര മനസ് നിറഞ്ഞ് ആസ്വദിക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലണ്. നിരവധി പേരാണ് നവ്യയുടെ നന്മ മനസ്സിന് ആശംസകളും നേരുന്നത്. സര്‍ഗയില്‍ തന്നെയാണ് കണ്ടത്, തനിക്കും കുഞ്ഞുനാളില്‍ വിമാനത്തില്‍ കയറാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും നവ്യ പറയുന്നു.

നവ്യാന്റിയ്ക്ക് ഒത്തിരി നന്ദി പറഞ്ഞുകൊണ്ടാണ് സര്‍ഗ വിമാന യാത്ര ആരംഭിച്ചത്. സര്‍ഗ കുട്ടിയുടെ കുഞ്ഞ് മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദവും എത്ര കണ്ടാലും ആര്‍ക്കും മതിവരുകയില്ലെന്നാണ് കമന്റുകള്‍.

തന്റെ കുഞ്ഞിന് പോലും അവന്‍ ആഗ്രഹിക്കാതെ തന്നെ പലതും കിട്ടി ശീലിച്ചതുകൊണ്ട് സര്‍ഗയുടെ മുഖത്ത് കണ്ട നിറചിരിയും സന്തോഷവും അവന്റെ മുഖത്ത് കാണില്ലെന്നും നവ്യ പറഞ്ഞു. സര്‍ഗയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പാകത്തിനുള്ള ഒരാളാക്കി തന്നെ മാറ്റിയ എല്ലാവര്‍ക്കും നന്ദിയും താരം പറഞ്ഞു. നിറ കണ്ണുകളോടെയാണ് സര്‍ഗകുട്ടിയുടെ യാത്രാ വീഡിയോ നവ്യ കണ്ടത്. സഹപ്രവര്‍ത്തകരായ മുകേഷും റിമി ടോമിയും നവ്യയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago