സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ 

Follow Us :

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ പേരിൽ നിരവധി ‌ട്രോളുകൾ വന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ്ചാനലിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്കാണ് നടി പറയുന്നു. താൻ  ഏഷ്യാനെറ്റിൽ ഒരു ഡാൻസ് പ്രോ​ഗ്രാം ചെയ്യുന്ന സമയത്ത് ട്രോളുകൾ വരുന്നതേയുള്ളൂ. തലേദിവസം തനിക്ക് ദുബായിൽ ഒരു ഷോയുണ്ടായിരുന്നു.

അത് കഴിഞ്ഞ് വെളുപ്പാൻ കാലത്ത് എത്തി. ഡാൻസ് പ്രാക്ടീസ് ചെയ്തു. വീഡിയോ അയച്ച് തന്നിരുന്നു അതുകൊണ്ട്  ബേസിക് ഐഡിയ ഉണ്ട്, കലാ മാസ്റ്ററാണ് അന്നത്തെ കൊറിയോ​ഗ്രാഫർ. വേ​ഗം പഠിച്ചതിൽ കല മാസ്റ്ററിനു  സന്തോഷമായിരുന്നുവെന്നും  പക്ഷെ രാത്രിയിലെ ഉറക്കം ശരിയായില്ല. മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേക്ക് പോയി. അവിടെ  ഓരോരുത്തരുടെയും പേരുണ്ടാവും. അതിനുള്ളിൽ പോയാണ് റെഡിയാവുക. അന്ന് തന്നെ മേക്കപ്പ് ചെയ്തയാളുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം പുള്ളി ​ഗംഭീര മേക്കപ്പ് ആർട്ടിസ്റ്റാണ്

പക്ഷെ  എന്തുകാെണ്ടോ അല്ലെങ്കിൽ  ഭാ​ഗ്യ ദോഷം കൊണ്ട് അന്നത്തെ മേക്കപ്പ് അങ്ങനെയായത് , മേക്കപ്പ് ചെയ്യുന്ന സമയത്ത് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഫുൾ മേക്കപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോൾ താൻ  ഞെട്ടി   ഭയങ്കരമായി വെളുത്തിരിക്കുന്നു, ചേട്ടാ ഒരുപാ‌ട് വെളുത്ത് പോയല്ലോ എന്ന് മേക്കപ്പ് ആര്ടിസ്റ്റിനോട്  പറഞ്ഞു. വിളറിയെ വെളുപ്പ് നിറം  കുറച്ചൊക്കെ തു‌ടച്ചു. പക്ഷെ ആ ലൂക്ക്  കൂടുതൽ മോശമായത് ഹെയർ സ്റ്റെെൽ ചെയ്തപ്പോഴാണ്,    ഒരു സ്ത്രീയാണ് ഹെയർ സ്റ്റൈൽ  ചെയ്തത്. അവരുടെ ഹെയർസ്റ്റെെലിൽ താൻ  ഹാപ്പിയല്ലായിരുന്നു. അന്ന് അവരോട് സംസാരിച്ചു തുടർന്ന്  ചെറിയ അടിയായി മാറി, മേക്കപ്പ്  ഇഷ്ടപ്പെട്ടില്ലെങ്കിലും ഡാൻസ്  ചെയ്ത് തിരിച്ച് വന്നു. ട്രോളായതോന്നും പക്ഷെ അറിഞ്ഞില്ല .  ട്രോളായത് അറിയുന്നത് അജു വർ​ഗീസ് അയച്ച് തന്നപ്പോഴാണ് നടി പറയുന്നു