എനിക്കറിയാവുന്നത് സാധാരണ 4 പോസുകളാണ് ; നന്ദിയറിയിച്ച് നവ്യാ നായർ

നധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് കേള്‍ക്കുകയാണ്. മുംബൈയില്‍ തന്‍റെ റെഡിഡൻഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരൻ എന്ന രീതിയിലാണ് സാവന്തുമായുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നവ്യ നായര്‍ ഇ ഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, നവ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ നവ്യയ്ക്ക് പിന്തുണ നല്‍കി ആരാധകരും കൂടെയുണ്ട്. പുറത്ത് ഇത്തരം വിവാദങ്ങള്‍ നടക്കുമ്പോഴും ഷൂട്ടുകളും ഡാൻസ് പ്രാക്റ്റീസുമൊക്കെയായി തിരക്കിലാണ് നവ്യ നായർ. പുറത്തെ അനാവശ്യ കോലാഹലങ്ങള്‍ക്കൊന്നും അമിത പ്രാധാന്യം നല്‍കാതെ മുന്നോട്ടു പോവുകയാണ് നവ്യ നായർ. നവ്യ നായർ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പുതിയ ഒരു  വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ഷൂട്ടിനിടയിലുള്ള രസകരമായ നിമിഷങ്ങളാണ് നവ്യ ഷെയര്‍ ചെയ്‌തിരിക്കുന്നത്. “ഞാനിങ്ങനെ നിന്നാല്‍ മതിയോ? മിന്നാരം സിനിമയില്‍ തിലകനങ്കിള്‍ വരുന്ന പോലെ,” എന്ന് നവ്യ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നവ്യ നായർക്കായി 150 ലുക്കുകള്‍ ഒരുക്കിയത് സെലിബ്രേറ്റ് ചെയ്യുകയാണ് നവ്യ നായരുടെ ഡിസൈനര്‍ ടീം. വളരെ നന്ദി രാഖി. എന്നിലെ ഏറ്റവും മികച്ചത് പുറത്തു കൊണ്ടു വന്നതിന്, എനിക്ക് ആത്മവിശ്വാസം നല്‍കുന്നതിനും പരീക്ഷണാത്മകമാകാൻ എന്നെ പ്രചോദിപ്പിച്ചതിനും. ഒരു കുട്ടിയെപ്പോലെയുള്ള ജിജ്ഞാസയും ആവേശവും ആണ് ഞാൻ നിങ്ങളില്‍ ശ്രദ്ധിച്ച ഏറ്റവും നല്ല കാര്യം. എപ്പോഴും കുട്ടിയെപ്പോലെ ഇരിക്കുക. എന്നെ കൂടുതല്‍ പോസുകള്‍ പഠിപ്പിച്ചതിന് നന്ദി. എനിക്കറിയാവുന്നത് സാധാരണ 4 പോസുകളാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 150 ലുക്കുകള്‍, ഒരുത്തി, ഫാംഫെഡ് പരസ്യങ്ങള്‍, കിടിലം, കേരളം.

ഇത്രേയെറെ കാര്യങ്ങള്‍. എനിക്ക് വിശ്വസിക്കാനാവുന്നില്ല, എന്നാണ് നവ്യ കുറിച്ചത്.  നീണ്ട ഇടവേളയ്ക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായര്‍. മലയാളികള്‍ക്ക് ഇന്നും ബാലാമണിയാണ് നവ്യ നായര്‍. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും നന്ദനത്തിലെ ബാലാമണി എന്ന വീട്ടു ജോലിക്കാരിയുടെ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ നവ്യയെ ഓര്‍ക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നവ്യ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരത്തിന് തിരിച്ചു വരവിലും പ്രേക്ഷകരിൽ നിന്നുള്ള ആ പഴയ സ്വീകാര്യത അതു പോലെ തന്നെ ലഭിക്കുന്നുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വളരെ സജീവമാണ് നവ്യ നായര്‍. അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ജാനകി ജാനേ’യാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ നവ്യ നായർ  ചിത്രം.ഈ വര്‍ഷം ആദ്യമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത് അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ല്‍ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ നവ്യയുടെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നവ്യക്ക് ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Revathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 hour ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago