ഇഷ്ടം എന്ന സിബിമലയിൽ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് നവ്യനായർ. ഇഷ്ടത്തിൽ ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം.എന്നാൽ നവ്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നന്ദനത്തിലെ ബാലാമണിയെന്ന കഥാപാത്രത്തിലൂടെയാണ്. ചിത്രത്തിൽ കൃഷ്ണ ഭക്തയായ നാടൻ പെൺകുട്ടിയായിട്ടാണ് നവ്യ എത്തിയത്. താരത്തിന്റെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രം വേറെയില്ല എന്നു തന്നെ പറയാം.
സോഷ്യൽ മീഡിയയിൽ നവ്യ നായർ സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ‘മന്മയി’ എന്ന പേരു നല്കിയിരിക്കുന്ന ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. കണ്ണന്റെ രാധയായി അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മന്മയി എന്നത് രാധയുടെ മറ്റൊരു പേരാണെന്ന് നവ്യ ചിത്രത്തിന്റെ അടിക്കുറിപ്പിൽ പറയുന്നുണ്ട്.
നവ്യ നയാർ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും നൃത്തവേദികളിൽ സജീവമായിരുന്നു.2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും അഭിനയിച്ചു. വി കെ പ്രകാശിന്റെ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവന്നിരിക്കുയാണ് നവ്യ. കഴിഞ്ഞ വിജയദശമി നാളിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഫൗണ്ടേഷൻ എന്ന നൃത്തവിദ്യാലയവും നവ്യനായർ ആരംഭിച്ചിരുന്നു. ഭരതനാട്യത്തിനാണ് മാതംഗിയിൽ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും നവ്യനായർ വ്യക്തമാക്കിയിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…