പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നവ്യയുടെ പുതിയ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
നൃത്തത്തിലും സജീവമാവുകയാണ് നവ്യ ഇപ്പോള്‍. തിരുവനന്തപുരത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ നവ്യ ചെയ്ത നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. നവ്യ സ്വന്തമായി ഡാന്‍സ് സ്ക്കൂള് തുടങ്ങിയിട്ടുണ്ട്. വിദ്യാരംഭ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘മാതങ്കി എന്ന നൃത്ത വിദ്യാലായം ഞാന്‍ ആരംഭിക്കുകയാണ്. തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. എന്റെ ഗുരുവായ മനു മാസ്റ്ററാണ് ഇങ്ങനെയൊരു ആശയം എന്നോടു പറയുന്നത്’ നവ്യ പറഞ്ഞു. കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കുറച്ചു വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്തതെന്നു നവ്യ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.
കെ. മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 2002 ല്‍ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ അഭിനയം നവ്യയെ ഏറെ ജനപ്രിയയാക്കി.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…