ആ നടൻ നോ പറഞ്ഞതോടെ ഞാൻ തകർന്നു; തുറന്നു പറഞ്ഞു നവ്യ നായർ

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിലും വാർത്തകളിലും ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നത് നടി നവ്യ നായരുടെ പേരാണ്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. നവ്യയെ കൊച്ചിയിൽ സച്ചിൻ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു. ഇത്തരം വിവാദങ്ങളിൽ ഒന്നും ഇതുവരെയും ഉൾപ്പെട്ടിട്ടില്ലാത്ത അഭിനേത്രിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നവ്യയുടെ പേര് ഉയർന്നുകേട്ടതോടെ നടിയുടെ ആരാധകരും ആശങ്കയിലായി. വാർത്ത വൈറലായതോടെ നിരവധി പേരാണ് നവ്യയെ ട്രോളിയും പരിഹസിച്ചും വീഡിയോയും കമന്റുകളും ചെയ്യുന്നത്.

അതേസമയം താരത്തിന്റെ പഴയൊരു അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്. സംവിധാനം ചെയ്യാനും എഴുതാനും തനിക്കുള്ള താൽപര്യത്തെ കുറിച്ചും ഒരു നടനോട് സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചുമാണ് വീഡിയോയിൽ നവ്യ പറയുന്നത്. എംബിഎയിൽ ബിരുദാനന്തര ബിരുദമുണ്ട് നവ്യയ്ക്ക്. അച്ഛന്റെയും അമ്മയുടെയും നിർബന്ധം മൂലം താൻ പോസ്റ്റ് ​ഗ്രാജുവേഷൻ ചെയ്തതാണെന്നും അല്ലാതെ തനിക്ക് അതിനോട് താൽപര്യമില്ലെന്നും നവ്യ പറയുന്നു. ഒരു സ്ക്രിപ്റ്റ് താൻ എഴുതിയിരുന്നു എന്നും. രണ്ട് വർഷം കൊണ്ടാണ് അത് എഴുതി തീർത്തത് എന്ന് നവ്യ പറയുന്നുണ്ട്.സമയക്കുറവു കൊണ്ട്രാ ത്രിയിൽ മാത്രമാണ് എഴുതാൻ സമയം കിട്ടിയിരുന്നത്. മാത്രമല്ല പണ്ട് മുതൽ സംവിധാനം എന്നത് ത്നിക്കൊരു അതിശയമായിരുന്നുവെന്നും.സിനിമയിൽ താൻ ഏറ്റവും കൂടുതൽ ഫ്രണ്ട്ലി ആവുന്നതും സംസാരിക്കുന്നതും സംവിധായകരോടാണ് എന്നും നവ്യ പറഞ്ഞു .’സിനിമയിൽ ‘സംവിധായകന്റെ റോളാണ് തന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടുള്ളത്. തൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് വലിയ സംവിധായകരിൽ പലരും നവ്യയിൽ ഒരു സംവിധായികയുണ്ടെന്ന് പറഞ്ഞിട്ടുണ്ട് എന്നും . ആ സംവിധായകരുടെ ഒക്കെ വാക്കിന്റെ പുറത്താണ് സ്ക്രിപ്റ്റ് എഴുതിയത്എന്നും താരം പറഞ്ഞു. എന്ത് കൊണ്ട് അത് പക്ഷെ സിനിമയാക്കാൻ പറ്റിയില്ല നവ്യക്ക് . സ്ക്രിപ്റ്റ് സിനിമയാക്കാൻ വേണ്ടി നവ്യ കോഴിക്കോട് പോയി ഒരു നടനെയും കണ്ടിരുന്നു. അദ്ദേഹത്തിനടുത്ത് കഥയും പറഞ്ഞിരുന്നു. ആ നടനെ കാണാൻ എട്ട് മണിയാണ് സമയം പറഞ്ഞത് പക്ഷെ അദ്ദേഹത്തിന്റെ ഷൂട്ടൊക്കെ തീർന്നപ്പോൾ പത്ത് മണിയായി.’ ‘പിന്നെ കഥ പറഞ്ഞ് തുടങ്ങി കഴിഞ്ഞപ്പോൾ എവിടെ വെച്ചോ എന്തോ സംഭവിച്ചെന്നും നവ്യ പറഞ്ഞു. ഒരു പക്ഷെ തന്റെ കഥ ഇഷ്ടമാവാത്തത് കൊണ്ടാണോ എന്തോ തനിക്കും ആ ആക്ടറും തമ്മിലുള്ള ലിങ്ക് നഷ്ടമായി എന്നും പറയുന്നുണ്ട്. എന്നാൽ നവ്യ നന്നായി കഥ പറയുന്നയാളാണ് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. താൻ കണ്ട സിനിമയുടെയും താൻ ചെയ്യാൻ പോകുന്ന സിനിമയുടെയും കഥ നന്നായി പറയും. അപ്പോഴൊക്കെ തന്റെത് നല്ല നറേഷനാണെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും നവ്യ പറഞ്ഞു .’ പക്ഷെ എവിടെയോ എന്തോ പാറിപ്പോകുകയും ആ നടൻ നോ പറയുകയും ചെയ്തു . അതോടെ താനാകെ തകർന്നുപോയി എന്നും നവ്യ പറയുന്നു. അതോടെ തന്റെ ആ എപ്പിസോഡ് അവിടെ ക്ലോസായി’ എന്നാണ് നവ്യ നായർ പറയുന്നത്. അഭിനയം കഴിഞ്ഞാൽ നൃത്തമാണ് നവ്യയ്ക്ക് എല്ലാം. സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്തും നൃത്തത്തിൽ നവ്യ സജീവമായിരുന്നു. വെറും 24 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു നവ്യയുടെ വിവാ​ഹം. താരത്തിന് ഒരു മകനുണ്ട്. ജാനകി ജാനേയാണ് ഏറ്റവും അവസാനം നവ്യ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.

Revathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago