മകന് സായ് കൃഷ്ണയുടെ 12-ാം ജന്മദിനം ആഘോഷമാക്കി നടി നവ്യ നായരും കുടുംബവും. നവ്യയുടെയും ഭര്‍ത്താവ് സന്തോഷിന്റെയും അമ്മമാര്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഏറെ നാള്‍ക്ക് ശേഷമാണ് നവ്യയും ഭര്‍ത്താവിനെയും ഒരുമിച്ച് കാണുന്നത്. അതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
അച്ഛനും അമ്മയും ചേര്‍ന്ന് സായിയ്ക്ക് പിറന്നാള്‍ മധുരം നല്കുന്ന വീഡിയോ നവ്യ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്നും താര പറയുന്നു. ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് സായിയുടെ പിറന്നാള്‍ കേക്ക് ഒരുക്കിയിരിക്കുന്നത്.
ബിസിനസ്സുകാരനായ സന്തോഷ് മേനോന് നവ്യയുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപെടാറില്ല. അത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരവരും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന് വരെ ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു. അവരുടെയെല്ലാം വായയടപ്പിച്ചിരിക്കുകയാണ്് ഇപ്പോള്‍ താരം.
അതോടെ ഇക്കുറി ബിസിനസ് തിരക്കുകള്‍ മാറ്റിവച്ച് സന്തോഷ് മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ്. പിറന്നാള്‍ കേക്ക് മുറിക്കല്‍ ചടങ്ങിന്റെ വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്.
മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാന്‍ഡിന്റെ ചിത്രവും നവ്യ പങ്കുവച്ചു. റിമി ടോമി, മന്യ, ലക്ഷ്മി നക്ഷത്ര തുടങ്ങിയ താരങ്ങളും സായ് കൃഷ്ണയ്ക്ക് പോസ്റ്റിനു താഴെ കമന്റുകളിലൂടെ പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്.
നടിയാണെങ്കിലും അഭിനയത്തിന്റെ തിരക്കിലാണെങ്കിലും നവ്യ മകന്റെ പഠന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. ഷൂട്ടിങ്ങുള്ള ദിവസങ്ങളില്‍ മകന്റെ പഠനത്തിനുള്ള ടൈംടേബിള്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ചാണ് താരം പോകാറുള്ളൂ. അതിനെല്ലാം സോഷ്യല്‍ ലോകം നിറഞ്് കൈയ്യടി നല്‍കുന്നുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…