താരങ്ങളൊന്നും സാധാരണയായി പൊതുഗതാഗതങ്ങള്‍ ഉപയോഗിക്കാറില്ല. സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയാണ് കാരണം. അപൂര്‍വമായിട്ട് മാത്രമേ താരങ്ങളെ ബസിലും ട്രെയിനിലും കാണാറുള്ളൂ. ഇപ്പോഴിതാ നടി നവ്യാനായരാണ് താരജാഡകളില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. ഐആര്‍എസ് ഉദ്യാഗസ്ഥനായ സച്ചിന് സാവന്തുമായുള്ള വിവാദത്തിനിടെയാണ് നവ്യ ട്രെയിന്‍ യാത്ര പങ്കുവച്ചിരിക്കുന്നത്.
20 വര്‍ഷത്തിന് ശേഷമാണ് താരം ട്രെയിന്‍ യാത്ര നടത്തുന്നത്. യുട്യൂബില്‍ വ്ളോഗായിട്ടാണ് തന്റെ ട്രെയിന്‍ യാത്ര നവ്യ പങ്കുവച്ചത്. ഡാന്‍സ് പ്രോഗ്രാമിന് വേണ്ടിയുള്ള കോയമ്പത്തൂര്‍ യാത്രയിലാണ് നവ്യ. അച്ഛന്റെ കൂടെ വണ്ടിയില്‍ പോകാനിരുന്നതായിരുന്നെങ്കിലും അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ആ പ്ലാന്‍ ഉപേക്ഷിക്കേണ്ടി വന്നു, ഫ്ലൈറ്റും കിട്ടിയില്ല. അങ്ങനെയാണ്
ട്രെയിനില്‍ പോകാമെന്ന് തീരുമാനിച്ചതെന്ന് നവ്യ പറയുന്നു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തിരിച്ചറിയാതിരിക്കാനായി മാസ്കും കണ്ണടയും വച്ചിരുന്നു. ട്രെയിനില്‍ വച്ച് താരത്തിനെ തിരിച്ചറിഞ്ഞ് ആരാധകര്‍ വന്ന് സംസാരിക്കുന്നുണ്ട്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുന്‍പ് ട്രെയിനില്‍ പോയത്. ‘ഇഷ്ടം’ സിനിമയുടെ കോസ്റ്റ്യൂം തിരഞ്ഞെടുക്കാനായിരുന്നെന്നും നവ്യ പങ്കുവച്ചു. അന്നുണ്ടായ രസകരമായ ഒരു അനുഭവവും നവ്യ പങ്കുവയ്ക്കുന്നുണ്ട്. കായംകുളത്തേക്ക് ട്രെയിനില്‍ വരികയായിരുന്നു, അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു.
അന്ന് ട്രെയിനില്‍ വച്ച് ഒരാള്‍ ഫോണ്‍ നമ്പര്‍ കൈയ്യില്‍ തന്നിരുന്നു. അന്ന് അത് വാങ്ങിച്ച് വച്ചെങ്കിലും, പോകും വഴി കാറിന്റെ വിന്‍ഡോ ഗ്ലാസ് തുറന്ന് പുറത്തേയ്ക്ക് പറത്തിക്കളഞ്ഞു. ഇരുപത് വര്‍ഷത്തിന് ശേഷം വീണ്ടും ട്രെയിന്‍ കയറിയപ്പോഴും ആ ഓര്‍മ്മകള്‍ നിറയുന്നെന്നും താരം പറയുന്നു. താരത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ഇത്രയും സിമ്പിളായ നടി വേറെ ഇല്ലെന്നും ആരാധകര്‍ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…