എൻറെ മോൻ എന്തുവിചാരിക്കും, എൻറെ കുടുംബം എന്തുവിചാരിക്കും? തെറ്റായ വിവരങ്ങൾ നൽകിയ സംഘാടകരെ തിരുത്തി നവ്യ നായർ

Follow Us :

തന്റെ വിവരങ്ങൾ തെറ്റിച്ച് നൽകിയ സംഘാടകരെ തിരുത്തി നടി നവ്യ നായർ. താരം പങ്കെടുത്ത പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റിൽ നവ്യ നായരെ കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയിരുന്നത്. രണ്ടു മക്കളാണ് നവ്യയ്ക്കുള്ളതെന്നായിരുന്നു പ്രധാന തെറ്റുകളിലൊന്ന്. നവ്യമായി കൃത്യമായി ഈ തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ‘ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ. ഒരു ബുക്ക്‌ലെറ്റ് ഞാന‍ിവിടെ കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്.

എൻറെ മോൻ എന്തുവിചാരിക്കും? എൻറെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റിൽ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലേ മനസിലാക്കുക, അല്ലെങ്കിൽ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേർക്കല്ലേ അറിയൂ. അറിയാവത്തർ ഒരുപാട് ഉണ്ടാകില്ലേ?

ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഊഹിച്ച്‌ എഴുതരുത്. വിക്കിപീഡിയയിൽ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്പോൾ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ തന്നെ എഴുതുക. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്. ഞാൻ അഭിനയിക്കാത്ത കുറച്ച്‌ സിനിമകളുടെ ലിസ്റ്റ് കൂടി അതിൽ എഴുതിച്ചേർത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റിൽ എടുക്കും’- നവ്യ പറഞ്ഞു.