സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരജോഡിയാണ് ദിലീപും നവ്യാ നായരും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ‘മഴത്തുള്ളിക്കിലുക്കം”, ”കുഞ്ഞിക്കൂനന്”, ”കല്യാണരാമന്”, ”പാണ്ടിപ്പട”, ”ഗ്രാമഫോണ്‍”, ”പട്ടണത്തില്‍ സുന്ദരന്‍” തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ‘ഇഷ്ടം” എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി നവ്യ നായര്‍ മലയാളസിനിമയിലേക്ക് എത്തുമ്പോള്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു നവ്യ.
ദിലീപായിരുന്നു ചിത്രത്തിലെ നായകന്. ഇപ്പോഴിതാ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ്് നില്ക്കുന്ന സാഹചര്യത്തിലാണ് ദിലീപുമായി ബന്ധപ്പെട്ട പല പഴയ അഭിമുഖങ്ങളും വീണ്ടും വൈറലായി മാറുന്നത്. അത്തരത്തില്‍ ദിലീപുമായ നവ്യ നായര്‍ പങ്കുവെച്ച ഒരു അനുഭവമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഏതു അവസരത്തിലും തന്റെ ആദ്യ നായകന് ദിലീപ് ആണെന്ന് പറയാന്‍ നവ്യ മറക്കാറില്ല. സിനിമയുടെ സെറ്റില്‍ വെച്ച് ഫോട്ടോ എടുക്കുമ്പോള്‍ ദിലീപ് തോളില്‍ കൈ വെച്ചപ്പോള്‍ ആ സമയത്ത് വല്ലാതെ നെഞ്ചിടിച്ചു എന്ന് നവ്യ പറഞ്ഞിരുന്നു.
നവ്യയുടെ പേടി മനസ്സിലാക്കി ദിലീപ് മാറ്റിനിര്‍ത്തി നവ്യയെ ഉപദേശിച്ചു. അങ്ങനെ സുപ്പീരിയോരിറ്റി ഒന്നുമില്ല എന്നും എന്നെ കണ്ടാല്‍ പേടിക്കേണ്ട എന്നും ദിലീപ് പറഞ്ഞു. നമ്മള് ഒരേപോലുള്ള അഭിനേതാക്കളാണ്. നീ നായികയും ഞാന്‍ നായകനുമാണ്. അപ്പോള്‍ അതുപോലെ തന്നെ കാണണം. ഇവിടെ സുപ്പീരിയോരിറ്റി ഒന്നുമില്ല എന്നും ദിലീപ് പറഞ്ഞത്രെ, ഒരു ചേട്ടനെ പോലെ സ്നേഹത്തോടെ ആയിരുന്നു തന്നോടുള്ള ദിലീപിന്റെ ആ വാക്കുകള്‍ എന്നാണ് നവ്യ പറഞ്ഞത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…