‘ശ്രീരാമൻ മാംസം കഴിക്കുന്നയാൾ’; നയൻതാരയുടെ സിനിമക്കെതിരെ പരാതി

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ  നയൻതാരയുടെ പുതിയ ചിത്രമാണ്  ‘അന്നപൂരണി’. നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം  ഇപ്പോൾ വിവാദത്തിൽപെട്ടിരിക്കുകയാണ്.  അന്നപൂരണി മതവികാരത്തെ പ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്.  ഹിന്ദു ദൈവമായ ശ്രീരാമനെ കുറിച്ചുള്ള  ചിത്രത്തിലെ പരാമർശമാണ് വിവാദമായിരിക്കുന്നത്. മുംബൈ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ആണ്  പരാതി നല്‍കിയിരിക്കുന്നത് ഹിന്ദു ഐടി സെല്‍ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്  പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത് . ചിത്രം ‘ഹിന്ദു സമൂഹത്തിന്റെ വികാരം’ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ശിവസേന നേതാവ് രമേഷ് സോളങ്കി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ശ്രീരാമൻ ‘മാംസാഹാരം കഴിക്കുന്നയാളാണ്’ എന്ന് പറയുന്നതുൾപ്പെടെ ചില വിവാദ രംഗങ്ങൾ ഉൾപ്പെടെ രമേഷ് സോളങ്കി  പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിന് പിന്നാലെ തന്റെ എക്‌സ് പോസ്‌റ്റിലൂടെ ചിത്രത്തിനെതീരെ  കടുത്ത ആരോപണവുമായി സോളങ്കി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്‌. “ഹിന്ദു വിരുദ്ധ സീ, ഹിന്ദു വിരുദ്ധ നെറ്റ്ഫ്ലിക്‌സ് എന്നിവയ്‌ക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ട്. ഭഗവാൻ ശ്രീരാമ മന്ദിറിന്റെ പ്രാണ പ്രതിഷ്ഠയ്ക്കായി ലോകം മുഴുവൻ സന്തോഷത്തിൽ ആയിരിക്കുമ്പോഴാണ്, സീ സ്‌റ്റുഡിയോസും നാഡ് സ്‌റ്റുഡിയോസും ട്രൈഡന്റ് ആർട്‌സും ചേർന്ന് നിർമ്മിച്ച ഈ ഹിന്ദു വിരുദ്ധ ചിത്രം അന്നപൂരണി നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്‌തത്‌  തന്റെ പരാതിയുടെ പകർപ്പ് ഉൾപ്പെടെ ചേർത്തുകൊണ്ട് സോളങ്കി തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ കുറിച്ചു. മുംബൈ പോലീസിനോടും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും സിനിമയ്‌ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സോളങ്കി ആവശ്യപ്പെട്ടു ,ഒരു ക്ഷേത്ര പൂജാരിയയാ രംഗരാജന്റെ  മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂർ ണി. എന്നാല്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ അന്നപൂര്ണി  പല പ്രതിസന്ധികളും നേരിടുന്നുണ്ട്.

ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന മുസ്ലിം  കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. നോൺ വെജ് ഭക്ഷണം പാചകം ചെയ്യുന്നതിനായി ,  ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ചിത്രത്തിൽ ഒരു ഭാഗത്ത്  ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് അന്നപൂരണി നിസ്കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അടുത്തിടെ നെറ്റ്ഫ്ലിക്‌സിലും സ്ട്രീം ചെയ്തു തുടങ്ങിയ  ചിത്രത്തിൽ നയൻതാരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഡിസംബര്‍ 1 ന് ആയിരുന്നു. തിയറ്ററില്‍ കാര്യമായി ശ്രദ്ധ നേടാതിരുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 29 ന് ആയിരുന്നു. ഒടിടിയില്‍ എത്തിയതിന് പിന്നാലെ ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി ചില കോണുകളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ആരംഭിച്ചിരുന്നു. ചിത്രം ഹിന്ദു ഫോബിക് ആയെന്നും , ബ്രാഹ്മണൻ ഫോബിക് ആണെന്നും ആരോപണങ്ങൾ ചിലർ ഉയർത്തി. പിന്നീടാണ് പൊലീസില്‍ പരാതിയും എത്തിയിരിക്കുന്നത്.  എന്നാൽ വിവാദത്തിൽ ഇതുവരെ നെറ്റ്ഫ്ലിക്സോ നായികയായി അഭിനയിച്ച നയൻതാരയോ മറ്റ് അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ്. സത്യരാജ്, അച്യുത് കുമാര്‍, കെ എസ് രവികുമാര്‍, കാര്‍ത്തിക് കുമാര്‍, രേണുക, സച്ചു, റെഡിന്‍ കിംഗ്സ്‍ലി, സുരേഷ് ചക്രവര്‍ത്തി, പാര്‍വതി ടി, ഷെഫ് ആര്‍ കെ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Sreekumar

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

1 hour ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

1 hour ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

2 hours ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

3 hours ago