നയൻതാരയുടെ മുൻകോപം പതിവാകുന്നു!ലേഡി സൂപ്പർസ്റ്റാർ ഒരു അഹങ്കാരി! ഇത് നല്ലതല്ലെന്ന് മുന്നറിയിപ്പ്,വീഡിയോ

ബോളിവുഡ് താരങ്ങൾക്കൊപ്പം പാപ്പരാസികളും സാധാരണമാണ്, എന്നാൽ ഈ പാപ്പരാസി ഫോട്ടോഗ്രാഫർമാരുടെ  മോശം വശം അനുഭവക്കേണ്ടി വരുന്ന താരങ്ങളിൽ പ്രധാനിയാണ് നയൻതാര.  അഹങ്കാരിയാണെന്നാണ് പൊതുെവെ നയൻതാരയ്ക്കുള്ള ഇമേജ്. ഇക്കാര്യം സാധൂകരിക്കുന്ന തരത്തിൽ ഒന്നിലേറെ വീഡിയോകൾ ആണ്  കഴിഞ്ഞ മാസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം  പ്രചരിച്ചത്. ഒരു പരിധി വരെ നയൻതാരയുടെ പ്രതിച്ഛായയെയും ഇത് ബാധിച്ചിട്ടുണ്ട്.  അതിന്റെ തെളിവാണ് നയൻതാരയുടെ  വീഡിയോകൾക്കും മറ്റും താഴെ വരുന്ന ​ഹേറ്റ് കമന്റുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട് എന്നത്. നയൻതാരയെ  ലേഡി സൂപ്പർസ്റ്റാർ എന്നാണു ആരാധാകർ വിളിക്കുന്നത്. പക്ഷെ ലേഡി സൂപ്പർ സ്റ്റാർ  എന്ന വിശേഷണം കേൾക്കുമ്പോൾ പലരും തന്നെ ചീത്ത വിളിക്കുന്നുണ്ടെന്ന് നയൻതാര തന്നെ അടുത്തിടെ തുറന്ന് പറയുകയും ചെയ്തു. ഇപ്പോഴിതാ നയൻ‌താരയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രജിനികാന്ത്, കമൽ ഹാസൻ തുടങ്ങി വലിയ താര നിര കലൈഞ്ജർ 100 എന്ന  പരിപാടിയിൽ പങ്കെടുത്തു.ഇതിൽ നയൻ താരയും ഈ പ്രോഗ്രാമിൽ പങ്കെടുത്തു,
അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി തമിഴ് സിനിമാ ലോകത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ച് കൊണ്ടുള്ള പരിപാടിയായിരുന്നു കലൈഞ്ജർ 100. പൊതുവെ പൊതുവേദികളിൽ എത്താൻ മടിക്കുന്ന ആളാണ്  നയൻതാര . പക്ഷെ താരം  ഈ പ്രോ​ഗ്രാമിനെത്തി. എന്നാൽ ഇവിടെയും നയൻതാരയുടെ  മുൻ കോപം കാണാൻ സാധിച്ചിരുന്നു.
ചടങ്ങിനെത്തിയ വിഐപികളെ എല്ലാം  കാർ പാർക്കിങ് അറയിൽ നിന്നും  വേദിയിലേക്ക് മറ്റൊരു വാഹനത്തിലാണ് കൊണ്ട് വന്നത്. പക്ഷെ  നയൻതാര കയറിയ കാർ മുന്നോട്ട് നീങ്ങിയില്ല. ആരാധകരുടെ  ആരവങ്ങൾക്കിടയിൽ  വാഹനത്തിൽ അസ്വസ്ഥയായി ഇരിക്കുന്ന നയൻതാരയെ  വീഡിയോയിൽ കാണാം.

നയൻതാര കയറിയ കാറിലെ  അടുത്ത സീറ്റ് കാലിയായിരുന്നു. ഈ സീറ്റിലേക്ക് മറ്റൊരു വിഐപി വരുന്നത് വരെ കാത്ത് നിന്നതായിരുന്നു ഡ്രെവർ. ആൾക്കൂട്ടത്തിനിടയിൽ വെച്ച് നയൻതാര മുന്നിലിരിക്കുന്ന ഡ്രൈവറോട്  ദേഷ്യപ്പെടുന്നുണ്ട്. ഒടുവിൽ നടി സോണിയ അ​ഗർവാൾ ഈ സീറ്റിലേക്ക് വന്നിരിക്കുകയും വാഹനം മുന്നോട്ട് നീങ്ങുകയും ചെയ്തു. അപ്പോഴും ദേഷ്യത്തിൽ തന്നെയുള്ള  നയൻതാരയെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ  വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ വരുന്നുണ്ട്. അഹങ്കരം അതിര് കടക്കുന്നുണ്ടെന്നാണ് പലരുടെയും കമന്റ്. പൊതുവിടങ്ങളിൽ വെച്ച് ദേഷ്യപ്പെടുന്നത് നയൻതാര പതിവാക്കിയിട്ടുണ്ടെന്നും അഭിപ്രായം ഉയർന്നു വന്നു. ലേഡി സൂപ്പർസ്റ്റാറല്ല ലേഡി റൗഡി സ്റ്റാറാണ് നയൻതാര എന്നാണ് വീഡിയോക്ക് താഴ്  ഒരാളുടെ കമന്റ്. അടുത്തിടെ 9 സ്കിൻ എന്ന തന്റെ സ്കിൻ കെയർ പ്രൊഡക്ടിന്റെ ലോഞ്ചിന് എത്തിയപ്പോൾ തന്റെ  വസ്ത്രത്തിൽ ചവിട്ടിയ ആളെ നയൻതാര രൂക്ഷമായി നോക്കുന്ന വീഡിയോ വൈറലായിരുന്നു. അന്നും നടിക്ക് സമാനമായ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇതിന് മുൻപ് ഭർത്താവ് വിഘ്നേശ് ശിവനൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ചുറ്റും കൂടിയ ആരാധകരോട് നയന്താര  ദേഷ്യപ്പെതുകയും ചെയ്തിട്ടുണ്ട്. ഫോട്ടോ എടുക്കവെ ഒരു സ്ത്രീ ദേഹത്ത് കൈ വെച്ചത് നടിക്ക് ഇഷ്ടപ്പെട്ടില്ല. ഈ വീഡിയോകളൊക്കെ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നയൻതാരയുടെ  സിനിമകൾ തുടരെ പരാജയപ്പെടുമ്പോഴാണ് ഇത്തരം വീഡിയോകളും വൈറലാകുന്നത്. ഇന്നത്തെ താരമാക്കി മാറ്റിയ തമിഴകത്തെ ആരാധകരെ വെറുപ്പിക്കുന്നത് നയൻതാരയ്ക്ക്  ​ഗുണം ചെയ്യില്ലെന്ന് അഭിപ്രായം വരുന്നുണ്ട്. അന്നപൂർണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

8 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

9 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

11 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

14 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

19 hours ago