പേരിന് മാത്രമൊരു നായിക; ഇനി ബോളിവുഡിലേക്കില്ലെന്നു നയൻതാര

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം നിർവഹിച്ച ചിത്രമായ ജവാനിലെ തന്റെ നായികാ കഥാപാത്രത്തിൽ നയൻതാരയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം വെറും പതിമൂന്ന് ദിവസം കൊണ്ട് 900 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു.എങ്കിലും തന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ നയൻ‌താര വലിയ തൃപ്തയല്ലെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. താരവും ചിത്രത്തിന്റെ നിർമ്മാതാവും ഉടൻ തന്നെ ഇനി ഒരു ബോളിവുഡ് പ്രോജക്ടുകൾ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ നയൻതാരയുടെ റോൾ വെട്ടിക്കുറച്ചതിൽ താരത്തിന് സംവിധായകൻ ആറ്റ്ലിയോട് അതൃപ്തി ഉണ്ടെന്ന് ചില വൃത്തങ്ങൾ പറയുന്നു. ദീപിക പദുക്കോണിന്റെ കഥാപാത്രത്തെ ഉയർത്തി കാണിക്കാൻ ശ്രമിച്ചു എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.ഷാരൂഖ് ഖാനൊപ്പം മുമ്പ് നിരവധി സിനിമകളിൽ ജോഡിയായി ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ദീപിക പദുകോൺ ജവാനിൽ ഒരു നീണ്ട അതിഥി വേഷം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ ദീപിക അഭിനയിച്ചതെന്ന് നേരത്തെ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. നായികാ കഥാപാത്രം അല്ലായിരുന്നിട്ടും ദീപികയുടെ റോൾ സിനിമ കണ്ട് ഇറങ്ങിയ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാർ എന്ന് വിളിക്കപ്പെടുന്ന നയന്‍താരയെ ജവാനില്‍ ഒതുക്കിക്കളഞ്ഞുവെന്നും അതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.തന്റെ കഥാപാത്രത്തെ വെട്ടി ചെറുതാക്കിയ ആറ്റ്‌ലിയോട് നയന്‍താര ദേഷ്യത്തിലാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ നായിക നയന്‍താര ആണെങ്കിലും കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രമായേ ജവാന്‍ തോന്നുകയുള്ളൂവെന്നും അതാണ് നയന്‍താരയെ നിരാശപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബോളിവുഡിൽ ഇനിയും കഥാപാത്രങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെങ്കിലും ഉടനെ തന്നെ താരം മറ്റൊരു ചിത്രത്തിൽ പ്രത്യക്ഷപ്പെടില്ല എന്നാണ് സൂചന. ജവാൻ സിനിമയുടെ എല്ലാ പ്രൊമോഷൻ പരിപാടികളിൽ നിന്നും നയൻതാര വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച മുംബൈയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും താരം പങ്കെടുത്തിരുന്നില്ല. മറ്റ് താരങ്ങളായ ഷാരൂഖ് ഖാൻ , ദീപിക പാദുകോൺ , വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദർ, ആറ്റ്‌ലി, സന്യ മൽഹോത്ര, റിധി ദോഗ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.എന്നാൽ നേരത്തെ താന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് പിന്തുടരുന്ന നോ പ്രൊമോഷൻ നയമാണ് നയൻതാര ഇക്കാര്യത്തിലും പിന്തുടരുന്നത് എന്നാണ് ചിലർ പറയുന്നത്. ഇക്കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതുമാണ്.ഷൂട്ടിംഗ് കഴിഞ്ഞതോടെ തന്റെ ജോലി തീര്‍ന്നുവെന്ന നിലപാടാണ് താരം സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ശേഷമുള്ള പ്രമോഷണല്‍ പരിപാടികളിലൊന്നും നയൻതാര പങ്കെടുക്കാറും ഇല്ല. വളരെ ചുരുക്കം ചില സിനിമകളുടെ പ്രമോഷൻ പരിപാടികൾക്ക് മാത്രമാണ് താരം ഇതുവരെ പങ്കെടുത്തിട്ടുള്ളൂ.  ജവാന്റെ വിജയാഘോഷം നടന്ന അന്ന് തന്റെ അമ്മയുടെ ജന്മദിനം ആയിതനാലാണ് നയന്‍താര എത്താതിരുന്നത് എന്ന് ഷാരൂഖ് ഖാന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ വാസ്തവം എന്താണെന്ന് അറിയണമെങ്കില്‍ താരങ്ങള്‍ തന്നെ പ്രതികരിക്കണം. എന്തായാലും ജവാന്‍ ചരിത്ര വിജയമായി മാറിയിരിക്കുകയാണ്. ചിത്രം തീയേറ്റര്‍ റണ്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുമെന്നുറപ്പാണ്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

48 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago