തെന്നിന്ത്യത്തിൽ നിരവധി ആരാധകരുള്ള താരമാണ് നയൻതാര. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് നയൻതാര നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം കുറച്ച് മലയാള സിനിമകൾ ചെയ്തു എങ്കിലും അധികനാൾ ആകുന്നതിന് മുൻപ് താരം തമിഴിലേക്ക് എത്തുകയായിരുന്നു. നിരവധി അവസരങ്ങൾ ആണ് താരത്തിന് തമിഴിൽ ലഭിച്ചത്. നായിക റോളിന് പുറമെ ഗ്ലാമറസ് കഥാപാത്രങ്ങളും താരം ചെയ്യാൻ തുടങ്ങിയതോടെ പിന്നീട് ഇത്തരം ഗ്ലാമറസ് റോളുകളിലേക്ക് മാത്രം നയൻതാരയെ തമിഴ് സിനിമ ക്ഷണിക്കാൻ തുടങ്ങി. എന്നാൽ ഗ്ളാമറസ് വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ നയൻതാരയ്ക്ക് കടുത്ത വിമർശനങ്ങളും ലഭിച്ചിരുന്നു.
എന്നാൽ തന്റെ അഭിനയ ജീവിതത്തിൽ കൃത്യമായ കണക്ക് കൂട്ടലുകൾ നയൻതാരയ്ക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വിമർശനങ്ങൾ ഉണ്ടായപ്പോഴും അവസരങ്ങൾ കുറഞ്ഞപ്പോഴും ഒന്നും നയൻതാര പതറിയില്ല. ശക്തമായി തന്നെ നിന്നത് കൊണ്ടാണ് താരം ഇന്നും തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്നത്. ഒരു കാലത്ത് ഗ്ലാമറസ് റോളുകളിൽ മാത്രം സിനിമയിൽ വന്ന താരം ഇന്ന് നായിക പ്രാധാന്യമുള്ള സിനിമയിൽ അഭിനയിച്ച് നിർമ്മാതാക്കൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നു. എന്നാൽ തന്റെ സിനിമകളുടെ ഒരു പ്രമോഷൻ പരിപാടികളിലും നയൻതാര പങ്കെടുക്കാറില്ല.
എന്ത് കൊണ്ടാണ് നയൻതാര പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തത് എന്ന് പറയുകയാണ് ഫിലിം ക്രിട്ടിക്ക് ആയ ആർ എസ് ആനന്ദൻ. .അദ്ദേഹം പറയുന്നത് ഇങ്ങനെ, നയൻതാരയെ ആർക്കും നിയന്ത്രിക്കാൻ കഴിയില്ല. പ്രമോഷൻ പരുപാടിക്ക് താൻ വരില്ല എന്ന് നയൻതാര പറയുമ്പോൾ അത് എന്ത് കൊണ്ടാണ് വരാത്തത് എന്ന് ചോദിക്കാനുള്ള ത്രാണി നിർമ്മാതാക്കൾക്ക് ഇല്ല എന്നതാണ് സത്യം. ഒരിക്കൽ ഒരു നിർമ്മാതാവ് നയൻതാരയെ പ്രമോഷൻ പരുപാടിയിൽ പങ്കെടുപ്പിക്കുമെന്നു പറഞ്ഞു. എന്നാൽ അതും നടന്നില്ല എന്നുമാണ് ഇദ്ദേഹം പറയുന്നത്.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…