കുട്ടികൾ ആയതോടെ പുതിയ നിബന്ധനകളുമായി നയൻതാര

Follow Us :

നയൻതാരയെ കുറിച്ച് തമിഴ് മാധ്യമപ്രവർത്തകനായ അനന്തൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നയൻതാര വിവാഹത്തിന് മുൻപ് തന്നെ കോടികൾ പ്രതിഫലം വാങ്ങിച്ചിരുന്ന നടിയാണ്. വിവാഹം കഴിഞ്ഞാൽ നടികളുടെ മാർക്കെറ്റ് കുറയും എന്ന പതിവ് സിനിമ രീതിയെ മാറ്റിയെഴുതിയതും നയൻതാര തന്നെയാണ്. വിവാഹ ശേഷവും കോടികൾ പ്രതിഫലം വാങ്ങി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ നയൻസ് അഭിനയിച്ചിരുന്നു. എന്നാൽ വിവാഹ ശേഷം അഭിനയിച്ച പല ചിത്രങ്ങളും ഓടിയില്ല. അതിനു കാരണം നയൻതാര അല്ല. സിനിമകളുടെ കണ്ടന്റുകൾ ആണ്. നല്ല കണ്ടന്റ് ആണെങ്കിൽ സിനിമ ഓടും.

ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ല എന്നും പ്രമോഷൻ പരിപാടികളിൽ ഒന്നും പങ്കെടുക്കില്ല എന്നുമൊക്കെ നയൻതാരയ്ക്ക് നിബന്ധനകൾ ഉള്ളതാണ്. എന്നാൽ കുട്ടികൾ ആയി കഴിഞ്ഞതോടെ ഈ നിബന്ധനകൾ കുറച്ച് കൂടി ഇരിക്കുകയാണ്. സാധാരണ ഒൻപത് മണിക്കാണ് നയൻതാര സെറ്റിൽ വന്നിരുന്നത്. എന്നാൽ കുട്ടികൾ ആയതിൽ പിന്നെ പതിനൊന്നു മണിക്കാണ് സെറ്റിൽ വരുന്നത്. വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റെർ ചുറ്റളവിൽ മാത്രമേ ഷൂട്ടിങ്ങിനു പോകാറുള്ളൂ. അല്ലാതെ പുറം രാജ്യങ്ങളിൽ ഷൂട്ടിന് പോകണം എങ്കിൽ കുട്ടികൾ ഒക്കെയായി കുടുംബസമേതം ആണ് പോകുന്നത്. കുട്ടികളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇത്രയേറെ ഡിമാന്റുകൾ വെക്കുമ്പോൾ പ്രതിഫലത്തിൽ എന്തെങ്കിലും കുറയ്ക്കുമോ? അതും ഇല്ല. പന്ത്രണ്ട് കോടി രൂപയാണ് നയൻതാര പ്രതിഫലം വാങ്ങിക്കുന്നത്. സിനിമ ഓടിയില്ല എങ്കിൽ പോലും ഈ പ്രതിഫലം നയൻതാര വാങ്ങിക്കും. നയൻതാരയുടെ ഈ രീതിക്ക് ഇൻഡസ്ട്രിയിൽ ആർക്കും പ്രശ്നമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വിവാഹ ശേഷം നയൻതാരയ്ക്ക് സിനിമ കുറഞ്ഞിട്ടില്ല. എന്നാൽ നയൻതാര ചില സിനിമകൾ റിജെക്റ്റ് ചെയ്തിട്ടുണ്ട് എന്നുമാണ് അനന്തൻ പറയുന്നത്.