നയൻതാരയുടെ പ്രതിഫലവും ദീപികയെക്കാൾ കുറവ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

നയൻതാര ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം അറ്റ്ലീ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച വിജയം നേടി ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. നിരവധി റെക്കോർഡുകൾ ആണ് ചിത്രം റിലീസ് ചെയ്തു ഇത്ര ദിവസന്തത്തിനുള്ളിൽ സ്വന്തമാക്കിയിരിക്കുന്നത്. നയൻതാര ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഷാരൂഖ് ഖാനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ഇതിനോടകം 980 കോടി രൂപയാണ് ലോകമെമ്പാടും കളക്ഷൻ നേടിയത് എന്ന വാർത്തകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ അഥിതി വേഷത്തിൽ ദീപിക പദുക്കോണും എത്തിയിരുന്നു.

ചിത്രം വലിയ വിജയം നേടിയതോടെ ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസമാണ് മുംബയിൽ വെച്ച് നടന്നത്. ചിത്രത്തിന്റെ ഒട്ടുമിക്ക അണിയറ പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, വിജയ് സേതുപതി, അറ്റ്ലീ, അനിരുദ്ധ് തുടങ്ങിയവർ എല്ലാം ഈ വിജയാഘോഷത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഈ പരുപാടിയിൽ ചിത്രത്തിൽ നായികയായി അഭിനയിച്ച നയൻതാര പങ്കെടുത്തിരുന്നില്ല. ചിത്രത്തിലെ നായിക പരുപാടിയിൽ നിന്ന് വിട്ട് നിന്നത് വലിയ രീതിയിൽ ഉള്ള ചർച്ചകൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

അതെ സമയം നയൻതാരയുടെ പല രംഗങ്ങളും സിനിമയിൽ നിന്ന് കട്ട് ചെയ്തു എന്നും നായിക എന്ന് പറഞ്ഞിട്ട് കാമിയോ റോളിൽ എത്തിയ ദീപികയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം പോലും തന്റെ കഥാപാത്രത്തിന് ലഭിച്ചിട്ടില്ല എന്നും പ്രതിഫലവും ദീപികയെക്കാൾ കുറവാണ് നയൻതാരയ്ക്ക് ലഭിച്ചത് എന്നും ഇതിൽ നയൻതാര അതൃപ്ത ആണെന്നുമാണ് പുറത്ത് വരുന്ന വിവരം. അത് കൊണ്ട് തന്നെ സംവിധായകൻ അറ്റ്ലീയോടും നയൻതാരയ്ക്ക് ആ ദേക്ഷ്യമുണെന്നും നയൻതാര കലിപ്പിൽ ആണെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. അത് കൊണ്ട് തന്നെ അടുത്തെങ്ങും  നയൻസ് ഇനി ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കില്ല എന്നും വാർത്തകൾ ഉണ്ട്.

Devika Rahul