നിരവധി ആരാധകരുള്ള താരമാണ് കമൽ ഹാസൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ കൂടിയാണ് നയൻതാര തന്റെ കരിയറിന് തുടക്കം കുറിച്ചത് എങ്കിലും അതിനു ശേഷം താരം തമിഴിലേക്ക് എത്തുകയായിരുന്നു. നിരവധി അവസരങ്ങൾ ആണ് നയൻതാരയ്ക്ക് തമിഴിൽ ലഭിച്ചത്. എന്നാൽ നായികയായുള്ള അവസരങ്ങൾ കുറഞ്ഞതോടെ നയന്തര തമിഴിൽ ഗ്ലാമറസ് വേഷങ്ങളിൽ ആണ് അഭിനയിച്ചത്. സ്വയം മടിപ്പ് തോന്നിയ താരം സിനിമയിൽ നിന്ന് കുറച്ച് നാളുകൾ ഇടവേള എടുക്കുകയായിരുന്നു. ശേഷം ഗംഭീര മേക്കോവറുമായാണ് തിരിച്ച് വരവ് നടത്തിയത്. നയൻതാരയുടെ മേക്കോവർ താരത്തിന്റെ അഭിനയത്തിൽ മാത്രമല്ല, ലുക്കിലും ഉണ്ടായിരുന്നു.
നായികയായി ശക്തമായ തിരിച്ച് വരവ് തന്നെയാണ് നയൻതാര നടത്തിയത്. തിരിച്ച് വരവിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു. നായകന്മാർ ഇല്ലാത്ത ചിത്രങ്ങൾ പോലും നയൻതാര ബോക്സ് ഓഫീസിൽ വിജയിപ്പിക്കാൻ തുടങ്ങിയതോടെ നയൻതാരയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കളും ക്യൂ നില്ക്കാൻ തുടങ്ങി. ഇന്ന് തെന്നിന്ത്യത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നായിക നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര. തെന്നിന്ത്യത്തിലെ ഒട്ടുമിക്ക നായക നടന്മാർക്ക് ഒപ്പവും നയൻതാര അഭിനയിച്ചിട്ടുണ്ട്.
എന്നാൽ കമൽ ഹാസനൊപ്പം മാത്രമാണ് താരം അഭിനയിക്കാത്തത്. എന്നാൽ അതിന്റെ കാരണം ഇപ്പോൾ കണ്ടു പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കമൽ ഹാസന്റെ സ്വഭാവം അനുസരിച്ച് തന്റെ മിക്ക പടങ്ങളിലും ചുംബന രംഗം വേണമെന്ന് ആവശ്യപ്പെടാറുണ്ട്. നയൻതാരയ്ക്ക് ആകട്ടെ ഇത്തരം രംഗങ്ങളോട് ഒന്നും താൽപ്പര്യമില്ല. ഒരിക്കൽ ഗ്ലാമറസ് ആയി അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ അത്തരം രംഗങ്ങളിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് താരം. കമൽ ഹാസനൊപ്പം അഭിനയിച്ചാൽ ഇത്തരം ചുംബന രംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമെന്നത് കൊണ്ടാണ് നയൻസ് കമൽ ഹാസനൊപ്പം സിനിമ ചെയ്യാത്തത് എന്നാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…