നയൻതാരയും തൃഷയും തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്

Follow Us :

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിരവധി നായികമാരുണ്ടെങ്കിലും തൃഷയ്ക്കും നയൻതാരയ്ക്കും പ്രത്യേക സ്ഥാനമാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്. രണ്ട് പതിറ്റാണ്ടായി സിനിമാ രം​ഗത്ത് തുടരുന്ന ഇരുവരും സൂപ്പർഹിറ്റായ നിരവധി സിനിമകളിൽ അഭിനയിച്ച് താരപദവി നേടി. സിനിമാ ലോകത്തെ മാറ്റങ്ങൾ നേരിൽ കണ്ടവരാണ് ഇവർ. ലേഡി സൂപ്പർസ്റ്റാറെന്നാണ് നയൻതാരയെ ആരാധകർ വിളിക്കുന്നത്. തൃഷയെ സൗത്ത് ക്യൂനായി ആരാധകർ ആഘോഷിക്കുന്നു. കരിയറിൽ താഴ്ചകൾ വന്നപ്പോഴും തൃഷയും നയൻതാരയും സിനിമാ രം​ഗം വിട്ടില്ല. മികച്ച സിനിമകളിലൂടെ തിരിച്ച് വരാൻ ഇവർക്ക് സാധിച്ചു. രണ്ട് പതിറ്റാണ്ടിലേറെ താരമൂല്യമുള്ള നായിക നടിമാരായി സിനിമാ രം​ഗത്ത് തുടരാൻ കഴിയുന്നവർ നയൻതാരയും തൃഷയും മാത്രമാണ്. എന്നാൽ തൃഷയും നയൻതാരയും തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. വർഷങ്ങളായി ഒരേ ഇൻഡ്സ്ട്രിയിൽ നിലനിൽക്കുന്നവരാണെങ്കിലും വലിയ അടുപ്പമോ സൗഹൃദമോ ഇവർ തമ്മിൽ ഇല്ല. ഇതാണ് പലരിലും കൗതുകമുണ്ടാക്കുന്നത്.

മുമ്പ് പാർട്ടികളിലും മറ്റും ഇവരെ ഒരുമിച്ച് കാണാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ അകലം കാണിക്കുന്നു. തങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും എന്നാൽ സൗഹൃദമില്ലെന്നുമാണ് തൃഷ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴിതാ നയൻതാരയുടെ ജനപ്രീതി കുറയുന്നതും തൃഷ കോളിവുഡിന് കൂടുതൽ പ്രിയങ്കരിയാവുന്നതുമാണ് ആരാധകർക്കിടയിലെ ചർച്ച. നയൻതാരയ്ക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും ഇന്ന് തൃഷയിലേക്ക് എത്തുന്നെന്ന് ഇവർ പറയുന്നു. അണിയറയിൽ ഒരുങ്ങുന്ന ത​ഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രത്തിൽ ആദ്യം നായികയായി പരി​ഗണിച്ചത് നയൻതാരയെയാണെന്ന് നേരത്തെ റിപ്പോർ‌ട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ സിനിമയിൽ അവസരം ലഭിച്ചത് തൃഷയ്ക്കാണ്. തൃഷ തന്റെ കരിയറിൽ പിന്തുടരുന്ന രീതികൾ നടിക്ക് ​ഗുണകരമാകുന്നുണ്ട്. മറുവശത്ത് നയൻതാരയ്ക്ക് തന്റെ രീതികൾ വിനയാകുകയും ചെയ്യുന്നു. പ്രാെമോഷന് വരില്ലെന്ന കർശന നിബന്ധന നയൻതാരയ്ക്കുണ്ട്. അത്യാവശ്യമാണെങ്കിൽ അഭിമുഖം നേരത്തെ വീഡിയോയായെടുത്ത് എല്ലാ മീഡിയകൾക്കും കൊടുക്കും.

nayanthara_1697027477_3211221685684296067_61216654041

ഇത് പലപ്പോഴും നിർമാതാക്കളെ നീരസപ്പെടുത്തുന്നെന്നാണ് കോളിവുഡിലെ അടക്കം പറച്ചിൽ. ഭീമമായ പ്രതിഫലമാണ് നടിക്കെന്നും സൂചനയുണ്ട്. എന്നാൽ തൃഷ ഇക്കാര്യത്തിൽ വ്യത്യസ്തയാണ്. പ്രൊമോഷനുകൾക്ക് വരാൻ മടിയില്ല. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ സിനിമയുടെ വിജയത്തിന് വേണ്ടി സഹകരിക്കുന്നു. ഒന്നിലേറെ അഭിമുഖങ്ങൾ നൽകുന്നു. സോഷ്യൽ മീഡിയ വഴിയും പ്രൊമോഷൻ നടത്തുന്നു. സഹപ്രവർത്തകരോടെല്ലാം സൗഹൃദത്തിൽ പെരുമാറുന്നു. താരമാണെന്ന നിലയിലല്ല തൃഷ പെരുമാറാറെന്ന് ഒപ്പം പ്രവർത്തിച്ച പലരും പറഞ്ഞിട്ടുണ്ട്. അടുത്ത കാലത്തെ ​ഗ്രാഫ് പരിശോധിച്ചാൽ നയൻതാരയേക്കാൾ മുന്നിലാണ് തൃഷ. അണിയറയിൽ ഒരുങ്ങുന്നതെല്ലാം വലിയ സിനിമകളാണ്. അതേസമയം നയൻതാരയ്ക്ക് ശക്തമായി തിരിച്ച് വരാൻ പറ്റുമെന്നാണ് ആരാധകർ പറയുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും അടുത്തിടെയായി നടി അഭിനയിച്ച പല സിനിമകളും പരാജയപ്പെട്ടിരുന്നു.

ഏറ്റവും അവസാനം ഇറങ്ങിയ അന്നപൂരണി എന്ന ചിത്രം കനത്ത പരാജയമാണ് നേടിത്. ഓടിടിയില്‍ റിലീസായ ചിത്രം ചില വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. മലയാളത്തിലും 2022ല്‍ നയന്‍താര അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രവും കനത്ത പരാജയമായിരുന്നു. ഇതിനിടെ ബോളിവുഡിൽ നിന്നും ജവാൻ ലഭിച്ചു . ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് നയന്‍ താര. നിവിന്‍ പോളിക്കൊപ്പം ഡിയര്‍ സ്റ്റുഡന്റ് എന്ന ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. തമിഴിലും മലയാളത്തിലും ഒരുപോലെ ചിത്രീകരിക്കുന്ന സിനിമയുടെ സംവിധാനം ജോര്‍ജ് ഫിലിപ്പും സന്ദീപ് കുമാറും ചേര്‍ന്നാണ്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് നിവിന്‍ പോളി തന്നെയാണ്. മോഹൻലാലാജിനൊപ്പമുള്ള റാമിലും ടോവിനോ തോമസിനൊപ്പം ഐഡന്റിറ്റിയിലും തൃഷ അഭിനയിക്കുന്നു.