മതം മാറി, കയ്യിൽ പേര് പച്ചകുത്തി, എന്നിട്ടും നയൻതാരയെ പ്രഭുദേവ ഉപേക്ഷിച്ചതിന്റെ കാരണം ഇത്!

ഒരുകാലത്ത് തെന്നിന്ത്യൻ പാപ്പരാസികൾ ഒന്നടങ്കം ആഘോഷിച്ച വാർത്തകളിൽ ഒന്നായിരുന്നു പ്രഭുദേവ-നയൻതാര പ്രണയവും പ്രണയ തകർച്ചയും.  ആദ്യം നയൻതാരയും പ്രഭുദേവയും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നുവെന്ന വാർത്തകൾ ആയിരുന്നു പുറത്ത് വന്നത്. തങ്ങൾ പ്രണയത്തിൽ ആണെന്ന കാര്യം ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു. പ്രഭുദേവയെ വിവാഹം കഴിക്കുന്നതിനായി ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന നയൻതാര ഹിന്ദുമതം സ്വീകരിക്കുകയും ഡയാന കുര്യൻ എന്ന തന്റെ പേര് മാറ്റി താൻ അറിയപ്പെട്ടിരുന്ന നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടേത് പൂർണ്ണമായും പരിശുദ്ധമായ പ്രണയം ആണെന്ന് ഇരുവരും അന്ന് പറഞ്ഞിരുന്നു. ഈ വാർത്തകൾ സിനിമ ലോകത്ത് വലിയ ചർച്ചകൾ വഴി തെളിയിച്ചിരുന്നു.
കാരണം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയിരുന്നു പ്രഭുദേവ. വിവാഹിതൻ ആണെന്ന കാര്യം പോലും വകവെയ്ക്കാതെയാണ് നയൻതാര പ്രഭുദേവയുമായി അടുത്തതും പ്രണയത്തിൽ ആയതും. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ പ്രഭുദേവ നയൻതാരയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ആരാധകർ കരുതിയിരുന്നപ്പോൾ ആണ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞെന്ന വാർത്ത പുറത്ത് വന്നത്. ആരാധകർ ആദ്യം ഈ വാർത്ത വിശ്വസിച്ചില്ലെങ്കിലും തങ്ങൾ വേർപിരിഞ്ഞുവെന്നു ഇരുവരും പിന്നീട് വെളിപ്പെടുത്തിയിരുന്നു.  ശേഷം ഇരുവരും വേർപിരിയാനുണ്ടായ കാരണമെന്നോണം നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ പ്രഭുദേവ ഒരിക്കൽ പറഞ്ഞത്, ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ പൂർണ്ണമായും അതിൽ തന്നെയായിരുന്നു. എന്നാൽ ഞാൻ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ മുന്നോട്ട് പോയത്. പിന്നീട് എന്റെ മുന്നിൽ ഉണ്ടായിരുന്ന ഏക വഴി ആ പ്രണയം ഉപേഷിക്കുക എന്നതായിരുന്നു’ എന്നാണ്.

Prabhu Deva with Nayanthara Photos

എന്നാൽ പല തരത്തിലുള്ള ഗോസിപ്പുകൾ ആയിരുന്നു ഇവരുടെ വേർപിരിയലുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്. വിവാഹ ബന്ധം വേർപ്പെടുത്തിയ പ്രഭുദേവ തന്റെ രണ്ടു മക്കളെ കൂടി തങ്ങളുടെ കൂടെ താമസിപ്പിക്കണമെന്നു പ്രഭുദേവ ആവിശ്യപെട്ടപ്പോൾ നയൻതാര ആ ആവിശ്യം സമ്മതിക്കാതെ എതിർപ്പ് പ്രകടിപ്പിച്ചെന്നും ശേഷം ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും വേര്പിരിയുകയും ആയിരുന്നെന്നുമാണ് വാർത്തകൾ വന്നത്. ഇതിൽ എത്രത്തോളം സത്യം ഉണ്ടെന്നു ഇന്നും അറിയില്ല.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago