ജീവിതത്തിലെ പുതിയ വഴിത്തിരിവിൽ നയൻ‌താര, ആശംസകൾ നേർന്ന് ആരാധകരും

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച്‌ വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു. നയന്‍താരയുടെ പിറന്നാളും അദ്ദേഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. അതേസമയം,’നാനും റൗഡി താന്‍’ എന്ന ചിത്രത്തിനിടയില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് പൂര്‍ത്തിയായതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് നയന്‍താര. നയനും വിക്കിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്.

ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു വാർത്ത ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ നായികയാകുന്നത് നയൻതാരയാണെന്നാണ്. ബിഗിൽ സംവിധായകൻ ആറ്റ്ലീ ഒരുക്കുന്ന ചിത്രത്തിലാണ് നയൻതാര നായികയാകുന്നത് എന്നാണ് റിപ്പോർട്ട്. അതിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആറ്റ്ലീ ഒരുക്കിയ രാജാ റാണിയിലൂടെയാണ് ഒരു ഇടവേളക്ക് ശേഷം നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വന്നതും ലേഡി സൂപ്പർസ്റ്റാർ പട്ടം നേടിയെടുത്തതും. കൂടാതെ ആറ്റ്ലീയുടെ ബിഗിലിലും നയൻതാരയാണ് നായികയായത്.

ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്.

Sreekumar

Recent Posts

ആരോഗ്യ പ്രശ്‌ന കാരണം നടി  ശാലിനി സർജറിക്ക് വിധേയായി

മലയാളത്തിലും, തമിഴിലും ഒരുപാട് ആരാധകരുള്ള നടി ആയിരുന്നു ശാലിനി, ഈയടുത്തതാണ് ശാലിനി സോഷ്യൽ മീഡിയ അൽകൗണ്ടുകൾ തുടങ്ങിയത്, എന്നാൽ നടനും…

59 mins ago

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

2 hours ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

4 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

5 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

5 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

5 hours ago