തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുകയാണ് നയന്‍സ്-വിഘ്നേഷ് താരവിവാഹത്തിന്. ജൂണ്‍ 9ന് ആണ് കാത്തിരിക്കുന്ന ആ താരവിവാഹം. ഇവരുടെ വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്. കഴിഞ്ഞ ദിവസം സേവ് ഡേറ്റ് ചിത്രങ്ങളും വൈറലായിരുന്നു. ഇവരുടെ വിവാഹ ക്ഷണക്കത്ത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
വളരെ ചുരുക്കം അതിഥികള്‍ക്ക് മാത്രമേ താരവിവാഹത്തിന് ക്ഷണമുള്ളൂ. ഇപ്പോള്‍ തമിഴ്നാട് മുഖ്യന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ട് വിവാഹത്തിന് ക്ഷണിച്ചിരിക്കുകയാണ് താരങ്ങള്‍. ഇതിന്റെ ഫോട്ടോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. നയന്‍താരയും വിഘ്നേഷും ഒന്നിച്ച് എത്തിയാണ് സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചത്. ഇവര്‍ക്കൊപ്പം നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിനും ഉണ്ടായിരുന്നു. ഇതിന്റെ ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ലളിതമായ വിവാഹ ചടങ്ങാണ്. തുടക്കത്തില്‍, ദമ്പതികള്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതിയിട്ടിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അത് റദ്ദാക്കേണ്ടിവന്നു. അതിഥികളിലേക്ക് വരുമ്പോള്‍, വിവാഹം ചുരുക്കം ചിലര്‍ പങ്കെടുക്കുന്ന വേലയാണെങ്കിലും സാമന്തയും വിജയ് സേതുപതിയും ഉള്‍പ്പെടെ ദമ്പതികളുടെ നിരവധി അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചിത്രം നാനും റൗഡി താന്‍ ന്റേ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് വിഘ്നേശും നയന്‍താരയും തമ്മില്‍ അടുത്ത സുഹൃത്തുക്കളായി മാറുന്നതും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് മാറുന്നതും.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…