‘കൊലമാവ് കോകില’ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു! ജാന്‍വി കപൂറിനെ അഭിനന്ദിച്ച് നയന്‍താര

ജാന്‍വി കപൂര്‍ നായികയായെത്തുന്ന ‘ഗുഡ് ലക്ക് ജെറി’യ്ക്ക് ആശംസകള്‍ നേര്‍ന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ജാന്‍വി തന്നെയാണ് നയന്‍താര നേരിട്ട് ഫോണ്‍ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചത്. ജാന്‍വിയുടെ ‘ധടക്ക് ‘ എന്ന ചിത്രം ഇഷ്ടപ്പെട്ടു, ‘ഗുഡ് ലക്ക് ജെറി’യ്ക്ക് ഗുഡ് ലക്ക് എന്ന് താരം പറഞ്ഞതായും ജാന്‍വി അറിയിച്ചു.

‘കൊലമാവ് കോകില’ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് എന്ന് നയന്‍താര പറഞ്ഞെന്നും ജാന്‍വി പറഞ്ഞു. ‘കൊലമാവ് കോകില’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. ജയ കുമാരി/ ജെറി എന്നാണ് ജാന്‍വിയുടെ കഥാപാത്രത്തിന്റെ പേര്.

അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്ത് ആരംഭിക്കുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സിനിമ. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തിലുള്ള ‘ഗുഡ് ലക്ക് ജെറി’ ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29ന് എത്തും.

സിദ്ധാര്‍ഥ് സെന്‍ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഓയ് ലക്കി ലക്കി ഓയ്’, ‘അഗ്‌നിപത്’ തുടങ്ങിയ സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്നു.
നിര്‍മ്മാണം ആനന്ദ് എല്‍ റായ് ആണ്.

ജാന്‍വിയുടേതായി ‘മിലി’ എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാള ചിത്രം ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’.

Anu

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

27 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago