രണ്ടര വർഷം കൊണ്ട് നയൻതാരയുടെ ജീവിതം അടിമുടി മാറിയിരിക്കുകയാണ്

Follow Us :

നടി നയൻതാരയുടെ ജീവിതം ഇപ്പോൾ അടിമുടി മാറിയിരിക്കുകയാണ്. ഈ കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ അഭിനേത്രി എന്നതിലുപരിയായി ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായി മാറി നയൻതാര. ഉയർ, ഉലകം എന്നീ ഇരട്ട ആൺകുട്ടികളാണ് നടിക്കുള്ളത്. അമ്മയായതിന് ശേഷം നടി നയൻതാര മക്കളെക്കൊപ്പമാണ് എപ്പോഴും സമയം ചെലവഴിക്കുന്നത്. പിന്തുണയുമായിഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും നടിക്കൊപ്പം തന്നെയുണ്ട്. ഇപ്പോൾ കുടുംബ സമേതം അവധി ആഘോഷിക്കുകയാണ് നയൻതാര. ഹോങ്കോങിലായിരുന്നു ഇത്തവണത്തെ നയൻതാരയുടെ കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷം. അവിടെ നിന്നും നയൻതാര പങ്കു വെച്ചിരുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷം വാടക ഗർഭ ധാരണത്തിലൂടെയായിരുന്നു ഇരട്ടക്കുഞ്ഞുങ്ങളായ ഉയിരും ഉലകും നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ജീവിതത്തിലേക്ക് എത്തിയത്. എവിടെപ്പോയാലും അതിപ്പോൾ ഷൂട്ടിന് പോവുകയാണെങ്കിൽ കൂടിയും മക്കളെ ഒപ്പം കൂട്ടും താരം. ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ മക്കൾക്ക് വേണ്ടി മാത്രം മൂന്ന് നഴ്സുമാരെയും നയൻതാര നിയമിച്ചിട്ടുണ്ട് എന്നതാണ്.

nayanthara_1697027477_3211221685684296067_61216654041

വിദേശ യാത്രകൾ പോകുമ്പോൾ അവരെയും നയൻതാര ഒപ്പം കൂട്ടാറുണ്ടെന്നാണ് കേൾക്കുന്നത്. വിദേശയാത്രയ്ക്കിടെ കുട്ടികൾക്ക് അസുഖം വന്നാൽ അവർക്ക് പ്രാഥമിക ചികിത്സ നൽകാനായിട്ടാണ് ഈ മൂന്ന് നഴ്സുമാരെ താരം കൂടെ കൊണ്ടു പോകാറുള്ളതെന്ന് പറയപ്പെടുന്നു. ഈ മൂന്ന് നഴ്‌സുമാരില്ലാതെ നയൻതാര എങ്ങും പോകാറില്ലെന്നും വാർത്തകളുണ്ട്. മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് നയൻതാര. ജന്മം നൽകുന്നത് മാത്രമല്ല ഒരാളെ നല്ല അമ്മയാക്കുന്നതെന്ന് നയതാര വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇത്തരം പ്രവർത്തികളിലൂടെ. നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പം ചെന്നൈയിൽ സെറ്റിൽഡാണ്. എന്നാലിപ്പോൾ കുറച്ചു ദിവസങ്ങളായി ഹോംഗ് കോംഗിൽ ഏറ്റവും വിലയേറിയ ലക്ഷ്വറി ഹോട്ടലുകളിൽ ഒന്നായ റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെയുള്ള വിക്ടോറിയ ഡോക്ക്സൈഡിലുള്ള റോസ്‌വുഡ് ലക്ഷ്വറി ഹോട്ടലിലാണ് നയൻതാരയും വിഘ്‌നേഷ് ശിവനും താമസിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇവിടുത്തെ തന്റെ ട്രാവൽ പാർട്ണർ കമ്പനിയാണ് ഇവിടം നിർദ്ദേശിച്ചത് എന്നാണ് നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കൂടി പറഞ്ഞത്. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. സിനിമയ്ക്കപ്പുറം ഇവർക്കിന്ന് ഉത്തരവാദിത്തങ്ങളേറെയാണ്.

ഒന്നിലറെ ബിസിനസുകളും നോക്കി നടത്താനുണ്ട്. കോടികളുടെ ആസ്തിയുള്ള നയൻതാരയ്ക്ക് സിനിമയിലും ബിസിനസിലും പൂർണ പിന്തുണ നൽകിക്കൊണ്ട് വിഘ്നേശ് ശിവൻ ഒപ്പമുണ്ട്. മക്കൾ വന്നതിന് ശേഷം അവർക്കൊപ്പം സമയം ചിലവിടാനാണ് വിഘ്നേഷ് ശിവനും ഏറെ താൽപര്യം. ഷൂട്ടിങ് തിരക്ക് കഴിഞ്ഞാൽ ഓടി വീട്ടിലെത്താനാണ് ചിന്തിക്കാറുള്ളതെന്ന് വിഘ്നേഷ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വിഘ്നേഷും മക്കളും ജീവിതത്തിന്റെ ഭാഗമായതിന് ശേഷം അവരുടെ സന്തോഷം കഴിഞ്ഞിട്ടെ സിനിമ പോലും നയൻതാരയ്ക്കുള്ളു. സെലിബ്രിറ്റി ജാഡകളൊന്നുമില്ലാതെ തന്റെ മാതൃത്വം ആഘോഷമാക്കുന്ന നയൻതാരയെ അടുത്തിടെയായി വിഘ്നേഷ് പങ്കുവെക്കുന്ന ചിത്രങ്ങളിലും വ‍ീഡിയോകളിലുമെല്ലാം കാണാം. ഇരട്ടക്കുട്ടികളായ ഉലകിനും ഉയിരിനും ഒപ്പം നയൻതാര കളിക്കുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു.

Nayanthara

അതേസമയം സറോഗസി ചെയ്ത മക്കളെ സ്വീകരിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും വലിയ രീതിയിലുള്ള വിമർശനം നടി നേരിട്ടിരുന്നു. എന്നാൽ നൊന്തുപ്രസവിച്ച അമ്മമാരെപ്പോലും മറികടക്കുന്ന തരത്തിലുള്ള കരുതലും സ്നേഹവുമാണ് മക്കളുടെ കാര്യത്തിൽ നയൻതാരയ്ക്ക്. അതേസമയം 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. വിഘ്നേശ് ശിവന് കരിയറിൽ വഴിത്തിരിവായ സിനിമ കൂടിയാണ് നാനും റൗഡി താൻ. കാത്ത് വാക്ക്ല രണ്ട് കാതൽ ആണ് വിഘ്നേശ് ശിവന്റെതായി ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ. നയൻതാര, സമാന്ത രൂത് പ്രഭു , വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. നയൻതാരയും കരിയറിലെ തിരക്കുകളിലാണ് ഇപ്പോൾ.