ഏഴ് വര്‍ഷത്തെ പ്രണയ സാഫല്യമായിരുന്നു നയന്‍താര-വിഘ്നേഷ് വിവാഹം. ആരാധകരും പ്രിയപ്പെട്ടവരും ഏറെ നാളായി കാത്തിരുന്ന ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒരു വാര്‍ത്തയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരേയും കുറച്ചുള്ള വിശേഷങ്ങളും വിവരങ്ങളുമാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ വിവാഹ ശേഷം നയന്‍താര എടുത്ത ഒരു നിര്‍ണായക തീരുമാനത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
എടുത്ത രണ്ട് തീരുമാനങ്ങളില്‍ ഒന്ന് ആരാധകര്‍ക്ക് തീര്‍ത്തും വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. വിവാഹം കഴിഞ്ഞത് കൊണ്ട് ഇനിമുതല്‍ താന്‍ സിനിമകളില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കില്ലെന്ന് നയന്‍താര അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. താരത്തിന്റെ അടുത്ത വൃത്തങ്ങളാണ് ഇതേ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത് എന്നും പറയപ്പെടുന്നു. മാത്രമല്ല വിവാഹം കഴിഞ്ഞത് കൊണ്ട് കമ്മിറ്റ് ചെയ്ത സിനിമകള്‍ അല്ലാതെ പുതിയ സിനിമകളില്‍ കരാര്‍ വെയ്ക്കുന്നില്ല എന്നും കുറച്ച് നാളത്തേക്ക് ഒരു അവധി എടുക്കാനാണ് താരറാണി തീരുമാനിച്ചത് എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
ചില മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എങ്കിലും നയന്താരയുടേയോ വിഘ്നേഷിന്റെയോ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങളില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണമോ അറിയിപ്പോ ഇതുവരെ വന്നിട്ടില്ല. വിവാഹ ശേഷം ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കില്ലെന്ന താരത്തിന്റെ തീരുമാനം വ്യക്തിപരമാണെങ്കിലും അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുമെന്ന നടിയുടെ തീരുമാനം
ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. വിവാഹ ശേഷം ക്ഷേത്ര ദര്‍ശനവും മറ്റുമായി തിരക്കിലാണ് ഇപ്പോള്‍ നയന്‍താര. പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ അറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…