ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

Follow Us :

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇന്നിതാ ഫാദേഴ്‌സ് ഡേ പോസ്റ്റാണ് നയന്‍സ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.

ഉയിരും ഉലകും വിഘ്‌നേഷിനൊപ്പമുള്ള ക്യൂട്ട് വിഡിയോയാണ് നയന്‍താര പങ്കുവച്ചിരിക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ. ഞങ്ങളുടെ ലോകം മുഴുവന്‍ നിങ്ങളെ ചുറ്റിപ്പറ്റിയാണ്. നിങ്ങളാണ് ഞങ്ങളുടെ എല്ലാം. ഞങ്ങളോടുള്ള നിങ്ങളുടെ നിരുപാധികമായ സ്‌നേഹം, നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതെല്ലാം അര്‍ഥവത്താക്കുന്നു. നിങ്ങളുടേതാകാന്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു അപ്പാ… ഉയിര്‍, ഉലക് എന്നു പറഞ്ഞാണ് ഹൃദ്യമായ വിഡിയോ പങ്കുവച്ച് നയന്‍താര കുറിച്ചത്.

വീഡിയോയ്ക്ക് താഴെ മറുപടിയുമായി വിഘ്‌നേഷുമെത്തി. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം എന്റെ ലോകമായ ഈ രണ്ട് കുട്ടികളാണ്, ഞാന്‍ അവരെ വളരെയധികം സ്‌നേഹിക്കുന്നു – എന്നാണ് വിഘ്നേഷ് ശിവന്‍ വിഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചത്.