ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

Follow Us :

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് നയൻസ് എത്തിയതാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ പ്രധാന ചർച്ച. വിഷ്ണു വർധൻ സംവിധാനം ചെയ്യുന്ന നെസിപ്പായ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് തെന്നിന്ത്യൻ താരറാണി എത്തിയത്.

ആകാശ് മുരളി, അദിതി ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നെസിപ്പായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പ്രൊമോഷൻ വേദിയിൽ നയൻതാര പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘ഞാൻ പൊതുവെ ഫങ്ഷനുകൾക്കൊന്നും പോകാറില്ല. പക്ഷേ ഇത് എൻ്റെ സംവിധായകൻ വിഷ്ണുവിൻ്റെയും എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അനുവിൻ്റെയും സിനിമയും ആയതിനാൽ ഇത് എനിക്ക് വളരെ സ്പെഷ്യലാണ്. അതുകൊണ്ട് ഇത് എനിക്ക് ഒരു കുടുംബ പരിപാടി പോലെയാണ്. അതിനാൽ ഇവിടെ വരാതിരിക്കാൻ എനിക്കാവില്ല’- നയൻതാര പറഞ്ഞു.