Categories: Film News

ഷെഫ് ആയി താരറാണി!!! നയന്‍താരയുടെ ‘അന്നപൂരണി’ ട്രെയിലര്‍

തെന്നിന്ത്യയുടെ താരറാണി നയന്‍താരയുടെ പുതിയ ചിത്രം ‘അന്നപൂരണി’യുടെ ട്രെയിലര്‍ പുറത്ത്. നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമാണ് ‘അന്നപൂരണി’. ചിത്രത്തില്‍ ഷെഫ് ആയിട്ടാണ് നയന്‍താര എത്തുന്നത്. രാജാ റാണിക്ക് ശേഷം ജയ്യും നയന്‍താരയും ഒന്നിക്കുന്ന ചിത്രവുമാണ് അന്നപൂരണി.

കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ അംഗമാണ് നയന്‍താര. ഷെഫ് ആകാന്‍ നേരിട്ട പ്രതിസന്ധികളും തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. ഡിസംബര്‍ 1ന് അന്നപൂരണി തിയറ്ററുകളിലെത്തും.

ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്‌സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നീലേഷ് കൃഷ്ണയാണ്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, എഡിറ്റര്‍: പ്രവീണ്‍ ആന്റണി, കലാസംവിധാനം: ജി ദുരൈരാജ്, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: അനു വര്‍ദ്ധന്‍, ദിനേഷ് മനോഹരന്‍, ജീവ കാരുണ്യ, ശബ്ദം: സുരന്‍, അലഗിയ കുന്തന്‍, പബ്ലിസിറ്റി ഡിസൈനുകള്‍: വെങ്കി, ഫുഡ് സ്‌റ്റൈലിസ്റ്റ്: ഷെഫ് ആര്‍.കെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ലിന്‍ഡ അലക്‌സാണ്ടര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സഞ്ജയ് രാഘവന്‍. എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

5 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

13 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

25 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

40 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

48 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

51 mins ago