നയന്‍താരയ്ക്കും കുഞ്ഞ് വാടക ഗര്‍ഭത്തിലൂടെ..!! സത്യം തിരഞ്ഞ് ആരാധകര്‍..!!

തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര. മലയാള ടെലിവിഷന്‍ പരിപാടികളിലൂടെ അവതാരികയായി ചുവടുവെച്ച താരം ഇതരഭാഷാ ചിത്രങ്ങളിലെത്തിയതോടെ ലേഡിസൂപ്പര്‍സ്റ്റാര്‍ ആയി മാറുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ലക്ഷോപലക്ഷം ആരാധകര്‍ ഉണ്ടെങ്കിലും അതുപോലെ താരത്തെ വിമര്‍ശിക്കുന്നവരും ഏറെയായിരുന്നു. ഗ്ലാമറസ് ലുക്കില്‍ എത്തിയപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും താരം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് നയന്‍സിന്. ഇക്കാരണം കൊണ്ടെല്ലാം തന്നെ താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകളില്ല.

അതിനാല്‍ തന്നെ താരത്തെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ വൈകിയാണ് ആരാധകര്‍ അറിയുന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള നയന്‍സിന്റെ കല്യാണത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലേക്ക് മറ്റൊരു പ്രധാന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. നയന്‍സ്-വിക്കി ജോഡിയെ കുറിച്ച് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നുവെന്നതാണ്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹതിരായെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഈ വാര്‍ത്തയും എത്തിയിരിക്കുന്നത്. ഇരുവരും ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിവാഹവാര്‍ത്ത പ്രചരിച്ചത്.

നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭത്തിനുള്ള വഴികള്‍ ഇരുവരും തേടുകയാണ് എന്ന വിവരങ്ങളും പുറത്ത് വരുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള ഔദ്യോഗിക വിശദീകരണവും വരാത്തതിനാല്‍ എന്താണ് ഇതിലെ സത്യാവസ്ഥ എന്ന് തിരയുകയാണ് ആരാധകര്‍.

വാടക ഗര്‍ഭധാരണം സംബന്ധിച്ചും എന്തെങ്കിലും സത്യമുണ്ടെങ്കില്‍ നയന്‍സോ വിക്കിയോ അറിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പൊതുവെ തനിക്ക് നേരെ വരുന്ന ഗോസിപ്പുകള്‍ക്ക് ഒന്നും നയന്‍സ് പ്രതികരിക്കാറില്ല. ഗോസിപ്പുകള്‍ കാരണം മീഡിയാസിനെ തന്റെ ജീവിതത്തില്‍ നിന്നും നയന്‍സ് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

 

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

13 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago