Film News

മൂക്കുത്തി അമ്മനിൽ നായികയായി എത്തേണ്ടിയിരുന്നത് നയൻതാര ആയിരുന്നില്ല

മൂക്കുത്തി അമ്മനിലേക്ക് താൻ നയൻതാരയെ ആയിരുന്നില്ല ശ്രുതി ഹാസനെ ആണ് തീരുമാനിച്ചതെന്നും വിഘ്‌നേശ് ശിവൻ ഇടപെട്ടാണ് ആ തീരുമാനം മാറ്റിയതെന്നും പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആർ ജെ ബാലാജി. 2020 ല്‍ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രമാണ് മൂക്കുത്തി അമ്മൻ . നയൻതാരയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ആർ ജെ ബാലാജി സംവിധാനം ചെയ്ത ആദ്യ ഭാഗം പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. നയൻതാര തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ സിനിമയാണ് മുക്കുത്തി അമ്മൻ. ദേവിയായാണ് ഈ സിനിമയിൽ താരം അഭിനയിച്ചത്. സിനിമയിലേക്ക് നയൻതാരയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായകൻ ആർജെ ബാലാജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആർജെ ബാലാജി തന്നെയായിരുന്നു മുക്കുത്തി അമ്മനിലെ നായകൻ. ആദ്യം തന്റെ മനസിൽ അനുഷ്കയും നയൻതാരയുമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ ശ്രുതി ഹാസൻ തന്റെ സുഹൃത്താണ്. താണവരെ ഒരു ദിവസം ഫോൺ ചെയ്തു. എടുത്തില്ല.

തിരിച്ച് വിളിച്ചപ്പോൾ മൂക്കുത്തി അമ്മന്റെ കഥ പറഞ്ഞു. അവർക്ക് ഇഷ്ടമായി. താൻ ചെയ്യാമെന്ന് ശ്രുതി പറഞ്ഞു. ആദ്യം കഥ പറഞ്ഞ നായിക ഓക്കെ പറഞ്ഞതിനാൽ താനും അതിൽ ഒകെ ആയെന്നാണ് ആർ ജെ ബാലാജി പറയുന്നത്. ശ്രുതിയായിരുന്നു ചെയ്യാനിരുന്നത്. അതിന് ശേഷം നയൻതാര സിനിമയിലേക്ക് വന്നു. ശ്രുതിയോട് പറഞ്ഞതല്ലേ എന്ന് ചിന്തിച്ചു താൻ വല്ലാതായി എന്നും . പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ് നയൻതാരയോട് കഥ പറയുന്നത് എന്നും സംവിധായകൻ പറയുന്നു. ആ സമയം വിഘ്നേശ് ശിവൻ നയന്താരയോട് കഥ പറയുന്നോ എന്ന് ചോദിച്ചു. കഥയുടെ വൺ ലൈൻ അറിയാം. മുഴുവൻ അറിയില്ല. എല്ലാവരോടും കഥ പറയുന്നു, തന്നോടും പറയുന്നില്ലേയെന്ന് ചോദിച്ചു. നയൻതാര കഥ കേട്ട് ഫസ്റ്റ് ഹാഫിനുള്ളിൽ ഓക്കെ പറഞ്ഞു. വലിയ ബഡ്ജറ്റുള്ള സിനിമയായതിനാൽ നയൻതാര നന്നാകുമെന്ന് പ്രൊഡ്യൂസർമാരും പറഞ്ഞു. പക്ഷെ ആറെട്ട് മാസത്തോളം ആ പശ്ചാത്താപം കാരണം ശ്രുതിയോട് സംസാരിച്ചില്ല. അതിന് ശേഷം സംസാരിച്ചപ്പോൾ ഇത് സാധാരണ കാര്യമല്ലേ, ത്നിക്കിത് നിരവധി തവണ സംഭവിച്ചിട്ടുണ്ടെന്ന് ശ്രുതി ഹാസൻ പറഞ്ഞെന്നും ആർജെ ബാലാജി വ്യക്തമാക്കി.

അതേസമയം നയൻതാര ദേവിവേഷത്തിലെത്തിയ ചിത്രം കോമഡി എന്റർടെയ്നറായിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും ചിത്രം ചർച്ച ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നയൻ‌താര ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകള്‍. സീക്വലില്‍ തെന്നിന്ത്യൻ നടി തൃഷയാകും നായികയെന്നാണ് സൂചന. തൃഷയും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍. ഒന്നാം ഭാഗത്തിന്റെ തുടർച്ചയാകില്ല രണ്ടാം ഭാഗം. സംവിധായകൻ ആർ ജെ ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കും. ഒന്നാം ഭാഗത്തിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒന്നാം ഭാഗത്തില്‍ ഉർവശി, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം സ്ത്രീ കേന്ദ്രീകൃത സിനിമകളാണ് നയൻതാര ഇന്ന് കൂടുതലും ചെയ്യുന്നത്. വലിയ നായകനില്ലാതെ ഒരു സിനിമ വിജയിപ്പിക്കാനുള്ള ബോക്സ് ഓഫീസ് മൂല്യം ഇന്ന് നയൻതാരയ്ക്കുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയാകുമ്പോൾ വൻ തുക പ്രതിഫലമായി താരം ആവശ്യപ്പെടാറുമുണ്ട്.

അതേസമയം അടുത്ത കാലത്ത് നയൻതാര ചെയ്ത നായികാ കേന്ദ്രീകൃത സിനിമകളൊന്നും പ്രേക്ഷക പ്രതീ നേടിയിട്ടില്ല. കണക്ട്, അന്നപൂരണി, ഒ2 തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു. ഒരേ തരത്തിലുള്ള സിനിമകൾ ചെയ്യുന്നതാണ് നയൻതാരയ്ക്ക് ഇന്ന് വിനയാകുന്നത്. അഭിനയത്തിലും വ്യത്യസ്തതയില്ലെന്ന് വിമർശകർ പറയുന്നു. അതേസമയം, മലയാള ചിത്രമായ ‘ഡിയർ സ്റ്റുഡൻസ്’ ആണ് നയൻതാരയുടെ പുതിയ ചിത്രം, നിവിൻ പോളി നായകനായ ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

Devika Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

35 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

55 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago