നയന്‍താരയുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്?

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ച വാര്‍ത്തയുടെ ഞെട്ടലിലാണ് ആരാധകലോകം. മണിക്കൂറുകള്‍ക്ക് മുമ്പാണ് വിഘ്‌നേഷ് ശിവന്‍ തങ്ങള്‍ ഇരട്ട ആണ്‍കുട്ടികളുടെ അച്ഛനും അമ്മയും ആയെന്ന് സന്തോഷം പങ്കുവച്ചത്.

വിഘ്‌നേഷും നയന്‍താരയും കുഞ്ഞുങ്ങളുടെ കാലില്‍ ഉമ്മ വെക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് ജീവിതത്തിലെ കാത്തിരുന്ന സന്തോഷം നിമിഷം വിഘ്‌നേഷ് പങ്കുവച്ചത്. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താര ദമ്പതികള്‍ക്ക് ആശംസയുമായി എത്തി.

അതേസമയം, സംഭവത്തില്‍ വിമര്‍ശനവും നിറയുന്നുണ്ട്. നയന്‍താര വിഘ്‌നേഷ് വിവാഹം കഴിഞ്ഞിട്ട് 5 മാസം ആകുന്നേയുള്ളു എന്നതാണ് കാര്യം. ഈ അവസരത്തില്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചു കൊണ്ട് യുവ എഴുത്തുകാരി ശ്രീ പാര്‍വ്വതിയും ദീപ സൈറയും കുറിച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

നയന്‍താര വിഘ്‌നേഷ് അവരുടെ ഇരട്ട കുട്ടികള്‍, കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്‌നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? Pls step back from someone’s personal space.Anyways wishes to both stars
എന്നാണ് പാര്‍വ്വതി പറയുന്നത്.

നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ദീപ സൈറയും എത്തിയിട്ടുണ്ട്.

നയന്‍താര- വിഗ്‌നേഷ് ദമ്പതികള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ അത്രമേല്‍ സന്തോഷം പകരുന്ന ചിത്രങ്ങള്‍… പക്ഷെ മലയാളിയുടെ പ്രശനം വേറെയാണ്…കമന്റ് ബോക്‌സില്‍ ഇതിനേക്കാള്‍ മോശം ഭാഷയാണ്… പറ്റുന്നത്ര നന്നാക്കി എഴുതാം..അത് കോപ്പി ചെയ്തിട്ട് എന്റെ വാള്‍ വൃത്തികേടാക്കാന്‍ വയ്യ..എന്നാണ് സൈറ കുറിച്ചത്.

1. കണക്ക് ശരിയാവുന്നില്ലല്ലോ!
2.ചുമക്കാതെ പ്രസവിച്ചതാ… വാടകഗര്‍ഭം ! കാശുണ്ടല്ലോ.. എന്തുമാവാം…
3. അമ്മയാണെന്ന് വീമ്പിളക്കണ്ട വേദനിച്ചു പ്രസവിക്കുന്നവളാണ് അമ്മ…
4. ഇവളൊക്കെ കെട്ടുന്നതിന് മുന്‍പേ ഗര്‍ഭിണിയാണെന്നെ നാണം വേണ്ടേ
4. ആരുടേയാണെന്ന് ആര്‍ക്കറിയാം ഒരുപാട് പേരുണ്ടായിരുന്നല്ലോ
5. ഞങ്ങളെന്ത് വേണം അതിന് എഴുന്നേറ്റ് സല്യൂട് അടിക്കണോ?ഇന്ത്യന്‍ ജനത മുഴുവന്‍ അവരവരുടെ ഭാഷയിലെ ന്യൂസ് പോര്‍ട്ടലില്‍ ഈ വാര്‍ത്ത വരുമ്പോള്‍ കമന്റ് ചെയ്യും.. അവരെ അഭിനന്ദിച്ചുകൊണ്ട്, ആശംസിച്ചു കൊണ്ട്…പക്ഷെ മലയാളി അന്നും ഇന്നും എന്നും …. നമിച്ചു….റിപ്പോര്‍ട്ടറിന്റെയും മനോരമയുടെയും ന്യൂസിന്റെ താഴെയുള്ള കമന്റ് മാത്രേ വായിച്ചിട്ടുള്ളു… ബാക്കി വായിക്കുന്നില്ല!

പൊന്നു മനുഷ്യന്‍മാരെ കുഞ്ഞുങ്ങള്‍ വേണോ വേണ്ടയോ എന്നതും, വേണമെങ്കില്‍ അതിനെ എങ്ങനെ ഉണ്ടാക്കണം എന്നതും, വേദനിച്ചു പ്രസവിക്കണോ അല്ലാതെ പ്രസവിക്കണോ എന്നതും, അവളുടെ തീരുമാനമാണ്…. ബഹുമാനിക്കണ്ട… അപമാനിക്കാതിരിക്കാന്‍ പഠിക്കൂ

She is a successful lady and he is the man who respects her body and mind… ഇതാണ് നിങ്ങളുടെ കണ്ണുകടി എങ്കില്‍ വേഗം പോയി ചികില്‍സിക്കൂ എന്നാണ് ദീപ സൈറ കുറിച്ചത്.

ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണിലാണ്
നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്തു വെച്ചായിരുന്നു താര വിവാഹം.

നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും തമ്മില്‍ പ്രണയത്തിലായത്. ശേഷം വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത അടുത്ത ചിത്രത്തിലും നയന്‍താര ആയിരുന്നു നായിക. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം ആരോധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങളെത്തിയ സന്തോഷവും സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

Anu

Recent Posts

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

41 mins ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

2 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

3 hours ago

ബിനു അടിമാലിക്കും കുടുംബത്തിനും നേരെ വിമർശനം

അടുത്ത കാലത്തായി ബോഡി ഷെയിമിങ്ങ് നടത്തിയതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങൾ നേരിടുന്ന മിമിക്രിക്കാരനും നടനുമൊക്കെയാണ് ബിനു അടിമാലി. ഇപ്പോഴിതാ നടന്റെ…

5 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി 14 വയസുള്ള മൃദുൽ ആണ്…

5 hours ago

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ച…

5 hours ago