പതിവ് തെറ്റിച്ചില്ല, കന്യാകുമാരി ഭഗവതിയുടെ അനുഗ്രഹം തേടിയെത്തി നയന്‍താരയും വിഘ്നേഷും

Follow Us :

പതിവ് തെറ്റിയ്ക്കാതെ ഇത്തവണയും കന്യാകുമാരി ഭഗവതിയുടെ അനുഗ്രഹം തേടിയെത്തി തെന്നിന്ത്യന്‍ താരറാണി നയന്‍താരയും വിഘ്നേഷ് ശിവനും. എല്ലാ വര്‍ഷവും നടക്കുന്ന വൈകാശി ഉത്സവത്തോട് അനുബന്ധിച്ചാണ് താരങ്ങള്‍ കന്യാകുമാരി ഭഗവതി ദര്‍ശനം നടത്തിയത്.

‘മൂക്കുത്തി അമ്മന്‍’ സിനിമ പുറത്തിറങ്ങിയതിന് ശേഷം എല്ലാ വര്‍ഷവും കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവദിവസം അമ്മയെ ദര്‍ശിക്കാറുണ്ടായിരുന്നു. കന്യാകുമാരിയുടെ പരിസര പ്രദേശങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

പതിവ് അനുസരിച്ച്, വൈകാശി ഉത്സവത്തിന്റെ തലേദിവസമാണ് താരം ക്ഷേത്രത്തിലെത്താറുള്ളത്. ഈ വര്‍ഷം മെയ് 13നാണ് താരം ഭഗവതിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സ്വാമിത്തോപ്പ് അയ്യാവഴി ക്ഷേത്രം, സുശീന്ദ്രം താണുമാലയസ്വാമി ക്ഷേത്രം, നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലും താരങ്ങള്‍ ദര്‍ശനം നടത്തി. ഇരുവരെയും കാണാന്‍ ധാരാളം ആരാധകരും ക്ഷേത്രത്തിലെത്തിയിരുന്നു. ആരാധകര്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് താരങ്ങള്‍ മടങ്ങിയത്.