തെന്നിന്ത്യയിൽ തിളങ്ങിയ നയൻതാര ഇനി ഷാരൂഖിനൊപ്പം ; ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ

കിങ് ഖാന്റെ പുതിയ ചിത്രമായ ജവാന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസർ കഴിഞ്ഞ ദിവസം പുറത്തിറക്കി. സംവിധായകനായ ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരിൽ രോമാഞ്ചം ഉണ്ടാക്കുന്ന ടീസർ ഇതിനോടകം സിനിമാ പ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

ഷാരൂഖ് ഖാനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയൻതാരയുടെയും ബോളീവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ഷാരൂഖ് ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നയൻതാര ഒരു അന്വേഷണ ഉദ്യോ ഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയർ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയുടെ സ്വന്തം അനിരുദ്ധ് രവിചന്ദർ ആണ്.അനിരുദ്ധ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നുവെന്നും ബാദ്ഷാക്ക് വേണ്ടി തന്നെ സംഗീതം ഒരുക്കുകയാണ് സംവിധായകൻ ആറ്റ്‌ലിക്ക് നന്ദി എന്നും അനിരുദ്ധ് പറയുന്നു. ഇത് ഞങ്ങൾക്ക് വളരെ സന്തോഷമാണ് തരുന്നതെന്നും ജവാന്റെ ടൈറ്റിൽ വീഡിയോ പങ്കുവച്ച് അനിരുദ്ധ് ട്വീറ്റ് ചെയ്തു. ഷാരൂഖ് ഖാനെയും അറ്റ്‌ലിയെയും ടാഗ് ചെയ്തിട്ടുമുണ്ട്.

നയൻതാരയ്ക്കൊപ്പം നടി പ്രിയാ മണിയും പ്രധാന വേഷം ചെയ്യുന്നു. യോഗി ബാബു, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആറ്റ്ലിയുടെ മെരസൽ, ബിഗിൽ എന്നീ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. അടുത്ത വർഷം ജൂൺ 2ന് ചിത്രം തിയറ്ററുകളിലെത്തും.

വൻ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിവധി ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രകരണം നടക്കുക. മൂന്ന് വർഷത്തിന് ശേഷം ആറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് ജവാൻ. 2019ൽ പുറത്തിറങ്ങിയ ബിഗിലാണ് അവസാന ചിത്രം.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

7 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago