നയന്‍താരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചു!! വിഎച്ച്പിയോട് മാപ്പ് പറഞ്ഞ് സീ സ്റ്റുഡിയോസ്

നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ ചിത്രം പിന്‍വലിച്ച് നെറ്റ്ഫ്ലിക്സ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് ചിത്രം പിന്‍വലിച്ചത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നെന്നും കാണിച്ച് രമേഷ് സോളങ്കിയാണ് ചിത്രത്തിനെതരെ പരാതി നല്‍കിയത്. മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിയുണ്ടാക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിലെത്തിയത്.

അതേസമയം, സിനിമയുടെ നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് സംഘ്പരിവാര്‍ സംഘടനയായ വിഎച്ച്പിയോട് മാപ്പ് പറഞ്ഞു. ആശങ്കകള്‍ പരിഹരിക്കാനാവാശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങളുടെ സഹ- നിര്‍മാതാക്കളായ ട്രൈഡന്റ് ആര്‍ട്സുമായി കാര്യങ്ങള്‍ ഏകോപിക്കുന്നുണ്ട്. ചിത്രം എഡിറ്റ് ചെയ്യുന്നത് വരെ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കാന്‍ നെറ്റ്ഫ്‌ലിക്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചു.

സിനിമയുടെ സഹ നിര്‍മാതാക്കള്‍ എന്ന നിലയില്‍ ഹിന്ദുക്കളുടെയും ബ്രാഹ്‌മണരുടേയും മതവികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍, ഈ സമുദായങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയതിന് തങ്ങള്‍ ക്ഷമ ചോദിക്കുന്നു, സീ എന്റര്‍ടെയ്ന്‍മെന്റ് വിശദീകരിച്ചു.

സിനിമ നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് സീ സ്റ്റുഡിയോസിനും നെറ്റ്ഫ്‌ലിക്‌സിനുമെതിരെ സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് വ്യാപക ഭീഷണികളാണ് ഉയര്‍ന്നിരുന്നത്.

നയന്‍താരയുടെ 75ാം ചിത്രമാണ് അന്നപൂര്‍ണി. ലോകം അറിയപ്പെടുന്ന ഷെഫ് ആകാന്‍ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് അന്നപൂരണി. ബോക്സ് ഓഫീസില്‍ അഞ്ച് കോടി നേടിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. 2023 ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Anu

Recent Posts

ആരോഗ്യ പ്രശ്‌ന കാരണം നടി  ശാലിനി സർജറിക്ക് വിധേയായി

മലയാളത്തിലും, തമിഴിലും ഒരുപാട് ആരാധകരുള്ള നടി ആയിരുന്നു ശാലിനി, ഈയടുത്തതാണ് ശാലിനി സോഷ്യൽ മീഡിയ അൽകൗണ്ടുകൾ തുടങ്ങിയത്, എന്നാൽ നടനും…

21 mins ago

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

1 hour ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

3 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

4 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

5 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

5 hours ago