ലീല തോമസ് കുറച്ച് കഷ്ടപ്പെടുന്നുണ്ട്..! ഡബ്ബിംഗ് വീഡിയോയുമായി നസ്രിയ..!

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നെത്തിയ താരമാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്ത താരം ഇപ്പോഴിതാ തന്റെ അടുത്ത തെലുങ്ക് സിനിമയുമായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോവുകയാണ്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത് എന്നതാണ്. ‘അണ്ടേ സുന്ദരാനികി’ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ നായികയായി എത്തുന്നത്.

തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് നസ്രിയ. ഡബ്ബിംഗ് ചെയ്യുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. തെലുങ്ക് ഭാഷയില്‍ ഡബ്ബ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ‘അണ്ടേ സുന്ദരാനികി’ എന്ന താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍ ‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

നാനിയാണ് ചിത്രത്തിലെ നായകന്‍. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന
സിനിമയാണ് ‘അണ്ടേ സുന്ദരാനികി’.. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംവിധായകനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തന്നെ എത്രത്തോളം സഹായിച്ചു എന്നും നടി പറഞ്ഞിരുന്നു. ഡബ്ബിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയ നസ്രിയ ഡബ്ബിംഗ് ചെയ്ത സമയത്തെ വീഡിയോ ആണിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, അന്ന ബെന്‍ തുടങ്ങിയവര്‍ താരത്തിന്റെ വീഡിയോയ്ക്ക് അടിയില്‍ കമന്റുമായി എത്തുന്നുണ്ട് അതേസമയം, ജൂണ്‍ 10നാണ് സിനിമ റിലീസ് ചെയ്യുന്നത്. നസ്രിയയ്ക്ക് പുറമെ മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടി നദിയാ മൊയ്തുവും ഈ സിനിമയില്‍ എത്തുന്നുണ്ട്.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago