നസ്രിയയ്ക്ക് എന്താണ് സംഭവിച്ചത്..!? ഫോട്ടോകള്‍ കണ്ട് ഞെട്ടി ആരാധകര്‍..!!!

ചെറുപ്രായത്തില്‍ തന്നെ ചാനല്‍ ഷോയില്‍ അവതാരികയായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു നസ്രിയ നാസീം. പിന്നീട് ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ നസ്രിയ.. നടിയായി എത്തിയപ്പോഴും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മലയാളത്തിലെ പ്രശസ്ത നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് ഇടവേള എടുത്ത താരം ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. തിരിച്ചു വരവ് ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിംഗ് വര്‍ക്കുകളും പൂര്‍ത്തിയാക്കിയത് അറിയിച്ച് നസ്രിയ പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. പോസ്റ്റില്‍ നസ്രിയ ഈ കുറിപ്പിനോടപ്പം പ്ലാസ്റ്ററിട്ട കൈയ്യുമായി സംവിധായകനൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്, അതോടെ നസ്രിയയുടെ കൈയ്ക്ക്് എന്തുപറ്റി എന്ന ചോദ്യമായിരുന്നു ആരാധകരില്‍ കൂടുതല്‍ പേരും തിരക്കുന്നത്, സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പറ്റിയ അപകടമാണോ എന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ അടുത്തിടെ ഫഹദിനൊപ്പം പൊതുവേദിയിലെത്തിയപ്പോഴൊന്നും പ്രശ്നമില്ലായിരുന്നുവല്ലോയെന്നും കമന്റുകളുമുണ്ട്. എന്താണ് പ്രിയ നടിയ്ക്ക് സംഭവിച്ചത് എന്നത് അറിയാനുള്ള വ്യഗ്രത ആരാധകരെല്ലാം കാണിക്കുന്നുണ്ട് എങ്കിലും ചോദ്യങ്ങള്‍ക്ക് ഒന്നും നസ്രിയ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

പുതിയ പോസ്റ്റ് പങ്കുവെച്ച് നസ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു.. ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗും വിജയകരമായി പൂര്‍ത്തിയാക്കി. ഇതാണെന്റെ ആദ്യ തെലുങ്ക് സിനിമയുടെ സംവിധായകന്‍, ഇപ്പോള്‍ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല. ഇതുവരെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഓരോ നിമിഷവും ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു.

എന്റെ ജീവിതത്തില്‍ ഈ കഴിഞ്ഞ ഒരുവര്‍ഷത്തോളമായുള്ള വലിയൊരു യാത്രയായിരുന്നു ഇത്. വലിയ നിരവധി പ്രതിസന്ധികള്‍ക്കിടയിലും ഇങ്ങനെയൊരു സിനിമ നമുക്ക് ചെയ്യാനായതില്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. ഞാന്‍ ശരിക്കും ലീല തോമസിനെ മിസ് ചെയ്യാന്‍ പോവുകയാണ്. ഇനി അടുത്തൊരു പ്രൊജക്റ്റില്‍ കാണും വരെ നിങ്ങളെയും ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണ്. ഈ സിനിമ കാണാനായി ഞാനും അക്ഷമയോടെ കാത്തിരിക്കുകയാണെന്നും നസ്രിയ കുറിച്ചിരുന്നു.

 

 

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago