Categories: Film News

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’ ജൂണ്‍ 10ന്

വിവാഹശേഷം സിനിമയിലേയ്ക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കാന്‍ നസ്രിയ. മലയാളത്തിന് പുറമെ തെലുങ്കിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. നസ്രിയ അഭിനയിക്കുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രം ജൂണ്‍ 10ന് പേക്ഷകര്‍ക്ക് മുന്നിലെത്തും.

ചിത്രത്തില്‍ നാനിയാണ് നായകനായി എത്തുന്നത് ഇപ്പോഴിതാ ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നാനി ആണ് നായകന്‍. മൈത്രി മൂവി മേക്കേര്‍സിന്റെ ബാനറില്‍ വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നസ്രിയ അന്യഭാഷാ ചിത്രത്തില്‍ തന്റെ കഴിവ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്ത രാജാ റാണി എന്ന തമിഴ് ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. നയന്‍താരയും ആര്യയുമാണ് ചിത്രത്തില്‍ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Vishnu